India

മഹാരാഷ്ട്ര മന്ത്രിക്കും കൊവിഡ്; 24 മണിക്കൂറിനിടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചത് 778 പേര്‍ക്ക്

മുംബൈയിലെ കൊറോണ രോഗികളുടെ എണ്ണം 4,025 ആയി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ മാത്രം 25 പുതിയ കേസുകള്‍ ഇന്ന് റിപോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്ര മന്ത്രിക്കും കൊവിഡ്; 24 മണിക്കൂറിനിടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചത് 778 പേര്‍ക്ക്
X

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ഭവനനിര്‍മാണ മന്ത്രി ജിതേന്ദ്ര അവാദിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 54 കാരനായ മന്ത്രിയെ താനെയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് കൊവിഡ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി മന്ത്രി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ നൂറോളം പേര്‍ക്കിടയില്‍ കൊവിഡ് പരിശോധന നടത്തി. ഉദ്യോഗസ്ഥനുമായി നേരിട്ട് ഇടപഴകിയവരാണ് ഇവര്‍. ഏപ്രില്‍ 13ന് മുമ്പ് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നു.

എന്‍സിപി നേതാവുകൂടിയായ ജിതേന്ദ്ര താനെ മുബ്ര-കാല്‍വ മണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധിയാണ്. അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 778 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 6,427 ആയി. ഇന്ത്യയുടെ കൊറോണ വൈറസ് വ്യാപനകേന്ദ്രമായി മുംബൈ മാറുന്നതായാണ് കണക്കുകള്. വ്യാഴാഴ്ച മുംബൈയില്‍ 552 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ കൊറോണ രോഗികളുടെ എണ്ണം 4,025 ആയി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ മാത്രം 25 പുതിയ കേസുകള്‍ ഇന്ന് റിപോര്‍ട്ട് ചെയ്തു.

ധാരാവിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 214 ആയി ഉയര്‍ന്നു. ധാരാവിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 13 പേരാണ് മരിച്ചത്. 14 പേരാണ് വ്യാഴാഴ്ച കൊവിഡ് ബാധച്ച് മരിച്ചത്. മരണസംഖ്യയും ഇതോടെ ഉയര്‍ന്നു. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് 283 പേരാണ് മരിച്ചത്. രാജ്യത്ത് വ്യാഴാഴ്ച 24 മണിക്കൂറിനിടെ 1,409 പോസിറ്റീവ് കേസുകളും 34 മരണവും റിപോര്‍ട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 21,797 ആയി. മരണസംഖ്യ 686 ആയി ഉയര്‍ന്നു.

Next Story

RELATED STORIES

Share it