- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
24 മണിക്കൂറിനിടെ 8,348 പേര്‍ക്ക് കൊവിഡ്; മഹാരാഷ്ട്രയില്‍ ആകെ രോഗികള്‍ മൂന്നുലക്ഷം കടന്നു, മുംബൈയില്‍ മാത്രം ഒരുലക്ഷം
കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ 1,186 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ആകെ നഗരത്തിലെ രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞിരിക്കുകയാണ്.

മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍പ്രകാരം ഇതുവരെ സംസ്ഥാനത്ത് 3,00,937 പേര്‍ കൊവിഡ് രോഗികളായിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്. ഇതില്‍ 8,348 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗബാധിതരായവരാണ്. 144 പേര്‍ ഈ സമയത്ത് മരണപ്പെടുകയും ചെയ്തു. വൈറസ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയില്‍ വൈറസ് ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ 1,186 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ആകെ നഗരത്തിലെ രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞിരിക്കുകയാണ്.
ഒറ്റദിവസം ഇവിടെ 86 പേരാണ് മരണപ്പെട്ടത്. ആകെ സംസ്ഥാനത്ത് ഇതുവരെ 11,596 പേര്‍ക്കാണ് വൈറസ് പിടിപെട്ട് ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ 1,26,926 പേരാണ് ചികില്‍സയിലുള്ളത്. ആകെ 1,65,665 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക് 55.05 ശതമാനവും മരണനിരക്ക് 3.85 ശതമാനവുമാണ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് മതപരവും സാമൂഹികവും രാഷ്ട്രീയവുമായ ഒത്തുചേരലുകള്‍ നിരോധിച്ചതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവര്‍ത്തിച്ചു. സംസ്ഥാനത്ത് വൈറസ് പടരാതിരിക്കാന്‍ മുംബൈ ധാരാവി മാതൃക പിന്തുടരണമെന്ന് കലക്ടര്‍മാരുമായും മുനിസിപ്പല്‍ കമ്മീഷണര്‍മാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം നിര്‍ദേശിച്ചു.
പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ രൂപപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുംബൈയിലെ പ്രധാന ചേരിയായ ധാരാവിയിലെ കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് കോര്‍പറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ലോകാരോഗ്യസംഘടന നേരത്തെ പ്രശംസിച്ചിരുന്നു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ ഇന്ന് 4,807 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 88 പേര്‍ മരിക്കുകയും ചെയ്തു. 8,049 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 2,403 പേരാണ് തമിഴ്നാട്ടില്‍ ആകെ മരണപ്പെട്ടത്. കര്‍ണാടകയില്‍ 4,537 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 93 മരണവും റിപോര്‍ട്ട് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















