മോദിയെ രാജ്യപിതാവാക്കി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ
മുംബൈ: പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റില്‍ മോദിയെ രാജ്യപിതാവെന്നു വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്.
മോദിയുടെ 69ാം പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിലാണ് അമൃത മോദിയെ ഫാദര്‍ ഓഫ് ഔര്‍ കണ്‍ട്രി എന്നു വിശേഷിപ്പിച്ചത്. ആശംസയ്‌ക്കൊപ്പം ഒരു വീഡിയോയും അമൃത ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം മഹാത്മാ ഗാന്ധിയെ പിന്തള്ളി മോദിയെ രാഷ്ട്രപിതാവാക്കാനുള്ള അവരുടെ ആഗ്രഹമാണ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ ട്വീറ്റിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഖാദിയുടെ കലണ്ടറില്‍ നിന്ന് ഗാന്ധിജിയെ പുറന്തള്ളി മോദിയുടെ ചിത്രം ചേര്‍ത്തു. ഇപ്പോള്‍ മോദിയെ രാജ്യപിതാവാക്കി വിശേഷിപ്പിക്കുന്നു. മഹാത്മാ ഗാന്ധിയെ പിന്തള്ളി മോദിയെ രാഷ്ട്രപിതാവാക്കാനുള്ള അവരുടെ ആഗ്രഹമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഈ രാജ്യത്തെ ജനങ്ങള്‍ ഇത് അംഗീകരിക്കില്ല- എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു.
Wishing the Father of our Country @narendramodi ji a very Happy Birthday - who inspires us to work relentlessly towards the betterment of the society ! #HappyBDayPMModiJi #HappyBdayPMModi #HappyBirthdayPM #happybirthdaynarendramodi pic.twitter.com/Ji2OMDmRSm
— AMRUTA FADNAVIS (@fadnavis_amruta) September 17, 2019
RELATED STORIES
തൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMTവിസ്മയ കേസ്:കോടതി വിധി സ്വാഗതാര്‍ഹം,സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള...
23 May 2022 8:40 AM GMTആശ വര്‍ക്കര്‍മാര്‍ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMT