India

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറസ്റ്റില്‍

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, രണ്ടുലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ 10 ദിവസം കൊണ്ട് എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയും ഇത് നടപ്പായില്ലെങ്കില്‍ മുഖ്യമന്ത്രിയെ മാറ്റുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറസ്റ്റില്‍
X

ഭോപ്പാല്‍: കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തിയതിനു മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പോലിസ് അറസ്റ്റ് ചെയ്തു. ശിവപുരിയിലെ പിച്ചോറില്‍ നടന്ന കര്‍ഷകപ്രക്ഷോഭത്തിന് പിന്നാലെയാണ് നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കമല്‍നാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഇത്രയുംനാളായിട്ടും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയില്ലെന്നും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും ആരോപിച്ചാണ് സമരം നടത്തിയത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, രണ്ടുലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ 10 ദിവസം കൊണ്ട് എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയും ഇത് നടപ്പായില്ലെങ്കില്‍ മുഖ്യമന്ത്രിയെ മാറ്റുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. എന്നാല്‍ എട്ടുമാസം കഴിഞ്ഞിട്ടും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും രാഹുല്‍ഗാന്ധിയുടെ കണക്കനുസരിച്ച് ഇപ്പോള്‍ 24 മുഖ്യമന്ത്രിമാരെ നിയമിക്കേണ്ട സമയമായെന്നും ശിവരാജ് സിങ് ചൗഹാന്‍ വിമര്‍ശിച്ചു. എന്നാല്‍, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങള്‍ക്ക് സമയമെടുക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.




Next Story

RELATED STORIES

Share it