രണ്ട് ജഡ്ജിമാര്‍ക്ക് കൊവിഡ്; മധ്യപ്രദേശില്‍ കോടതി അടച്ചു
ജഡ്ജിമാരും അവരുടെ കുടുംബാംഗങ്ങളും ഒപ്പം ഖന്ദ്വ ജില്ലാ കോടതിയിലെ 86 ജീവനക്കാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭോപ്പാല്‍: രണ്ട് ജഡ്ജിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ ഖന്ദ്വ ജില്ലയിലെ കോടതി അടച്ചു. രോഗബാധിതരായ ജഡ്ജിമാരുടെ ചുമതലകള്‍ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ സെഷന്‍സ് ജഡ്ജിയും ഹര്‍സുദ് ചീഫ് മജിസ്ട്രേറ്റും നിര്‍വഹിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. ജഡ്ജിമാരും അവരുടെ കുടുംബാംഗങ്ങളും ഒപ്പം ഖന്ദ്വ ജില്ലാ കോടതിയിലെ 86 ജീവനക്കാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഇവര്‍ താമസിക്കുന്ന കോളനി കൊവിഡ് 19 കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. ജൂണ്‍ 7 നാണ് ജഡ്ജിക്കും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചത്.
ഇവര്‍ ഭോപ്പാലില്‍ ചികില്‍സയിലാണ്. രണ്ടാമത്തെ ജഡ്ജിന് കൊവിഡ് സ്ഥിരീകരിച്ചത് തിങ്കളാഴ്ചയാണ്. മഹാരാഷ്ട്രയില്‍നിന്നും ഖന്ദ്വ വഴി ഉത്തര്‍പ്രേദേശിലേക്കും ബിഹാറിലേക്കും തിരിച്ചുപോയ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തവരുടെ കൂട്ടത്തില്‍ ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു. ഖന്ദ്വയില് ഇതുവരെ 271 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 17 പേര് മരിച്ചു. മധ്യപ്രദേശില്‍ 9,600 പേരിലാണ് കൊവിഡ് രോഗബാധ. 400 പേരാണ് മരിച്ചത്. കൊവിഡ് ഏറ്റവും കൂടുതല്‍ ദുരിതംവിതച്ച ഇന്‍ഡോറില്‍ 3,800 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്.
RELATED STORIES
കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ...
17 May 2024 11:53 AM GMTകുടിവെള്ള ടാങ്ക് വൃത്തിയാക്കുന്നത്തിനിടെ കടന്നല് കുത്തേറ്റ് 17-കാരന് ...
17 May 2024 11:51 AM GMTപ്രമുഖ പണ്ഡിതന് കാഞ്ഞാര്‍ അബ്ദുര്‍റസാഖ് മൗലവി അന്തരിച്ചു
17 May 2024 11:37 AM GMTമാലിന്യക്കൂഴിയില് മൂന്നുവയസ്സുകാരന്റെ മൃതദേഹം; ബിഹാറില്‍ നാട്ടുകാര്‍...
17 May 2024 9:35 AM GMTബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി...
17 May 2024 9:23 AM GMTയുപി മതപരിവര്‍ത്തന വിരുദ്ധ നിയമത്തില്‍ ഭരണഘടനാ ലംഘനമെന്ന് സുപ്രിം...
17 May 2024 9:10 AM GMT