India

മധ്യപ്രദേശില്‍ ബിജെപി എംപി കൊവിഡ് ബാധിച്ച് മരിച്ചു

മധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍നിന്നുള്ള എംപി നന്ദകുമാര്‍ സിങ് ചൗഹാന്‍ (69) ആണ് മരിച്ചത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം.

മധ്യപ്രദേശില്‍ ബിജെപി എംപി കൊവിഡ് ബാധിച്ച് മരിച്ചു
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി എംപി കൊവിഡ് ബാധിച്ചു മരിച്ചു. മധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍നിന്നുള്ള എംപി നന്ദകുമാര്‍ സിങ് ചൗഹാന്‍ (69) ആണ് മരിച്ചത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നന്ദകുമാറിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജനുവരി 11ന് കൊവിഡ് ബാധയെത്തുടര്‍ന്ന് ഡല്‍ഹി എന്‍സിആറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്നാണ് കഴിഞ്ഞമാസം ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍, രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ ബുധനാഴ്ച ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ തന്റെ പൂര്‍വിക സ്ഥലമായ ഷാഹ്പൂരില്‍ നടത്തുമെന്ന് മകന്‍ ഹര്‍ഷവര്‍ധന്‍ ചൗഹാന്‍ പറഞ്ഞു. നേരത്തെ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

നന്ദകുമാര്‍ സിങ്ങിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ലോക്‌സഭാ എംപിയുടെ നിര്യാണത്തില്‍ ഖേദിക്കുന്നു. പാര്‍ലമെന്ററി നടപടികള്‍, സംഘടനാ വൈദഗ്ധ്യം, മധ്യപ്രദേശിലുടനീളം ബിജെപിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ എന്നിവയില്‍ അദ്ദേഹത്തെ ഏവരും അനുസ്മരിക്കും. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും പ്രധാമന്ത്രി കൂട്ടിച്ചേര്‍ത്തു. നന്ദകുമാറിന്റെ മരണത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ ഉമാ ഭാരതിയും സംസ്ഥാന കോണ്‍ഗ്രസ് മേധാവി കമല്‍നാഥും അനുശോചനം അറിയിച്ചു.

Next Story

RELATED STORIES

Share it