India

സിറ്റിങ് എംപിക്ക് സീറ്റ് നല്‍കിയതിനെതിരേ രാജസ്ഥാനില്‍ ബിജെപി യോഗത്തില്‍ തമ്മിലടി

സിക്കാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിങ് എംപിയായ സുമേദാനന്ദ സരസ്വതിക്ക് സീറ്റ് നല്‍കിയതിന്റെ പേരിലാണ് യോഗത്തില്‍ പങ്കെടുത്തവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സിക്കാര്‍ ജില്ലയിലെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാലാണ് ബിജെപി യോഗം വിളിച്ചത്.

സിറ്റിങ് എംപിക്ക് സീറ്റ് നല്‍കിയതിനെതിരേ രാജസ്ഥാനില്‍ ബിജെപി യോഗത്തില്‍ തമ്മിലടി
X

സിക്കാര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി പാര്‍ട്ടി യോഗത്തില്‍ നേതാക്കള്‍ തമ്മിലടിച്ചു. സിക്കാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിങ് എംപിയായ സുമേദാനന്ദ സരസ്വതിക്ക് സീറ്റ് നല്‍കിയതിന്റെ പേരിലാണ് യോഗത്തില്‍ പങ്കെടുത്തവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സിക്കാര്‍ ജില്ലയിലെ എട്ട് ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാലാണ് ബിജെപി യോഗം വിളിച്ചത്.

സുമേദാനന്ദ സരസ്വതിക്ക് വീണ്ടും അവസരം നല്‍കിയതില്‍ പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. തിങ്കളാഴ്ച യോഗം ആരംഭിച്ചപ്പോള്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം സുമേദാനന്ദയെ മല്‍സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വീണ്ടും അവസരം നല്‍കണമെന്ന ആവശ്യവുമായി എംപിയെ അനുകൂലിക്കുന്ന വിഭാഗം രംഗത്തെത്തി. ഇതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇത് പിന്നീട് കൈയാങ്കളിയിലേക്കു നീങ്ങുകയായിരുന്നു. ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സുമേദാനന്ദ് മണ്ഡലത്തെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ സില പരിഷത് അംഗം ജഗ്ദീഷ് ലോറ കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തുവന്നപ്പോള്‍ 14 സിറ്റിങ് എംപിമാര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. എക വനിതാ എംപിയായ സന്തോഷ് അലാവട്ടിനു മാത്രമാണ് സീറ്റ് നഷ്ടപ്പെട്ടത്. രാജസ്ഥാനിലെ 25 മണ്ഡലങ്ങളിലേക്ക് ഏപ്രില്‍ 29, മെ.് 6 തിയ്യതികളിലായി രണ്ടുഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Next Story

RELATED STORIES

Share it