India

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കേന്ദ്രമന്ത്രിക്കെതിരേ കേസ്

ശനിയാഴ്ച റാഞ്ചി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റി (ഐഐഎം) ലെ ഔദ്യോഗിക ചടങ്ങില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെ വോട്ടഭ്യര്‍ഥിച്ചതിനാണ് കേസ്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കേന്ദ്രമന്ത്രിക്കെതിരേ കേസ്
X

റാഞ്ചി: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയ്‌ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ച റാഞ്ചി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റി (ഐഐഎം) ലെ ഔദ്യോഗിക ചടങ്ങില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെ വോട്ടഭ്യര്‍ഥിച്ചതിനാണ് കേസ്. അഞ്ചുവര്‍ഷത്തേക്കുകൂടി നിങ്ങളുടെ അനുഗ്രഹാശിസ്സുകള്‍' വേണമെന്ന് സിന്‍ഹ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.

ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് റാഞ്ചിയിലെ ഖേല്‍ഗാവ് പോലിസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം നടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിന് പ്രത്യേക നിരീക്ഷണം നടത്താന്‍ എല്ലാ പോലിസ് സ്‌റ്റേഷനുകള്‍ക്കും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപിയാണ് ജയന്ത് സിന്‍ഹ.

Next Story

RELATED STORIES

Share it