India

ലോക്ക് ഡൗണ്‍: റെയില്‍വേ പോര്‍ട്ടര്‍മാര്‍ക്ക് സഹായ പദ്ധതി വേണമെന്ന് എ എം ആരിഫ് എംപി

മൂന്നാഴ്ചയായി രാജ്യത്ത് തുടരുന്ന ലോക് ഡൗണ്‍ കാരണം ഇരുപത്തി അയ്യായിരത്തോളം വരുന്ന റെയില്‍വേ പോര്‍ട്ടര്‍മാരുടെ ജീവിതം പരിതാപകരമാണെന്നും എ എം ആരിഫ് എംപി പറഞ്ഞു.

ലോക്ക് ഡൗണ്‍: റെയില്‍വേ പോര്‍ട്ടര്‍മാര്‍ക്ക് സഹായ പദ്ധതി വേണമെന്ന് എ എം ആരിഫ് എംപി
X

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക് ഡൗണ്‍ കാരണം ദുരിതം ദുരിതമനുഭവിക്കുന്ന റെയില്‍വേ പോര്‍ട്ടര്‍മാരെ സഹായിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എ എം ആരിഫ് എംപി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയലിന് കത്ത് നല്‍കി.

മൂന്നാഴ്ചയായി രാജ്യത്ത് തുടരുന്ന ലോക് ഡൗണ്‍ കാരണം ഇരുപത്തി അയ്യായിരത്തോളം വരുന്ന റെയില്‍വേ പോര്‍ട്ടര്‍മാരുടെ ജീവിതം പരിതാപകരമാണെന്നും മെയ് 3 വരെ ലോക് ഡൗണ്‍ നീട്ടിയത് കാരണം രാജ്യത്ത് അതുവരെ തീവണ്ടി സര്‍വീസുകള്‍ ഇല്ലാത്തതു കാരണവും റെയില്‍വേ പോര്‍ട്ടര്‍മാരുടെ ജീവിതം വീണ്ടും ദുരിതത്തിലായിരിക്കുകയാണ്.

ഈ തൊഴിലാളികളെ സംരക്ഷിക്കാന്‍ റെയില്‍വേ തയ്യാറാകണമെന്നും റെയില്‍വേ സ്‌റ്റേഷനുകളില്‍ പോര്‍ട്ടര്‍മാരുടെ കരാര്‍ എടുത്തിട്ടുള്ള കരാര്‍ ക്കാര്‍ക്ക് തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള നിര്‍ദേശം റെയില്‍വേ മന്ത്രാലയം നല്‍കുകയോ അല്ലെങ്കില്‍ കരാറായി റെയില്‍വേയ്ക്ക് നല്‍കിയ തുകയില്‍ നിന്നും റെയില്‍വേ നേരിട്ട് ഈ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യണമെന്ന് എ എം ആരിഫ് എം.പി കത്തില്‍ ആവശ്യപ്പെട്ടു

Next Story

RELATED STORIES

Share it