India

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതിയായി അറിയിച്ചിരുന്നത്.

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി
X

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള തിയ്യതി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2020 മാര്‍ച്ച് 31വരെയാണ് നീട്ടിയത്. കേന്ദ്ര ആദായ നികുതി വകുപ്പാണ് ഇക്കാര്യമറിയിച്ചത്. നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതിയായി അറിയിച്ചിരുന്നത്.

രണ്ട് കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന തിയ്യതി ഇത് എട്ടാംതവണയാണ് സര്‍ക്കാര്‍ നീട്ടിനല്‍കുന്നത്. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ അവസാന തിയ്യതിക്ക് ശേഷം അസാധുവാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കണക്കനുസരിച്ച്, 40 കോടി പാന്‍കാര്‍ഡുകളില്‍ 22 കോടി മാത്രമാണ് ഇതുവരെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ളത്. ഇനിയും ബന്ധിപ്പിക്കാത്തവര്‍ക്ക് www.incometaxindiaefiling.gov.in എന്ന പോര്‍ട്ടലിലൂടെ ചെയ്യാനാവും.

Next Story

RELATED STORIES

Share it