India

ക്രിക്കറ്റ് കളിക്കിടെ എല്‍ഐസി ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു

ക്രിക്കറ്റ് കളിക്കിടെ എല്‍ഐസി ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു
X

ന്യൂഡല്‍ഹി: ക്രിക്കറ്റ് കളിക്കിടെ എല്‍ഐസി ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. നല്‍ഗഞ്ച് നിവാസിയായ രവീന്ദ്ര അഹിര്‍വാര്‍ ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ബുധനാഴ്ച രാവിലെ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലെ ഡെവലപ്മെന്റ് ഓഫീസറാണ് 30 കാരനായ രവീന്ദ്ര അഹിര്‍വാര്‍. സൗഹൃദ മത്സരത്തില്‍ പങ്കെടുത്ത് ബൗള് ചെയ്യുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് അസ്വസ്ഥത തോന്നിയതോടെ വെള്ളം കുടിച്ചു. പിന്നാലെ ഛര്‍ദ്ദിക്കുകയും ബോധരഹിതനാകുകയുമായിരുന്നു. രവീന്ദ്രന്‍ ആഴ്ചകള്‍ക്ക് ശേഷമാണ് കളിക്കാന്‍ വന്നത്. സഹകളിക്കാര്‍ അദ്ദേഹത്തെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും, ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

കുറച്ച് ഓവറുകള്‍ പന്തെറിഞ്ഞ ശേഷം രവീന്ദ്രന്‍ വെള്ളം കുടിക്കാന്‍ നിന്നു. വെള്ളം കുടിച്ച് അധികം വൈകാതെ അദ്ദേഹം ഛര്‍ദ്ദിക്കുകയും ഗ്രൗണ്ടില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. തുടക്കത്തില്‍ സഹകളിക്കാര്‍ നിര്‍ജ്ജലീകരണം ആയിരിക്കാമെന്ന് കരുതിയെങ്കിലും പ്രതികരിക്കാതിരുന്നതോടെയാണ് ഗുരുതരാവസ്ഥ മനസിലാക്കിയതെന്ന് ഗ്രൗണ്ടിലെ സാക്ഷികള്‍ പറയുന്നു.








Next Story

RELATED STORIES

Share it