India

ലഡാക്ക് വെടിവയ്പ്പ്: 'ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ ജയിലില്‍ തുടരും': സോനം വാങ്ചുക്ക്

ലഡാക്ക് വെടിവയ്പ്പ്: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ ജയിലില്‍ തുടരും: സോനം വാങ്ചുക്ക്
X

ന്യൂഡല്‍ഹി: ലഡാക്ക് വെടിവയ്പ്പില്‍ ജുഡീഷ്യന്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് സന്ദേശവുമായി സോനം വാങ് ചുക്ക്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് താന്‍ ജയിലില്‍ തുടരുമെന്ന് സോനം വ്യക്തമാക്കി. ഇന്നലെ സോനത്തെ അഭിഭാഷകനും സഹോദരനും ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പങ്കുവെച്ചത്. അതെസമയം ലഡാക്കിലെ സംഘടനകളെ ചര്‍ച്ചയിലേക്ക് എത്തിക്കാന്‍ കേന്ദ്രം ശ്രമം തുടരുകയാണ്. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന മുന്‍നിലപാട് ആവര്‍ത്തിക്കുകയാണ് സംഘടനകള്‍. ഇതിനിടെ സോനം വാങ്ചുക്കിന്റെ ഭാര്യ നല്‍കിയ ഹേബിയസ്‌കോപ്പസ് ഹരജി നാളെ സുപ്രിം കോടതി പരിഗണിക്കും.



Next Story

RELATED STORIES

Share it