ആയുഷ്മാന്‍ ഭാരത് പദ്ധതി: മോദിയെ തള്ളി ആരോഗ്യ സഹമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗമല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി മോദിയെ തള്ളി കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ. കേന്ദ്ര പദ്ധതിയില്‍ കേരളം അംഗമാണ്. ബംഗാളാണ് എറ്റവും അവസാനം അംഗമായത്. തെലങ്കാനയും ഒഡീഷയും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ഡല്‍ഹിയും മാത്രമാണ് ഇതുവരെ പദ്ധതിയില്‍ അംഗമാകാത്തവരെന്നും മന്ത്രി വ്യക്തമാക്കി. ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് മന്ത്രി മോദിയുടെ പരാമര്‍ശത്തെ തള്ളി രംഗത്തെത്തിയത്.
പദ്ധതിയില്‍ കേരളം അംഗമല്ലെന്ന മോദിയുടെ പ്രസ്താവനക്കെതിരേ സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയും ധനമന്ത്രി തോമസ് ഐസക്കും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പദ്ധതിക്കു നിരവധി പോരായ്മകളുണ്ടെന്നും എന്നാല്‍ ഇതെല്ലാം ചൂണ്ടിക്കാണിച്ചു തന്നെ പദ്ധതിയില്‍ അംഗമാവുകയായിരുന്നുവെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിരുന്നു.
RELATED STORIES
ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്താന് മുന് പ്രധാനമന്ത്രി...
22 May 2022 4:19 AM GMTദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും...
22 May 2022 3:43 AM GMTഡോക്ടര് ചമഞ്ഞ് 10 ദിവസം രോഗിയെ ചികില്സിച്ചു; തിരുവനന്തപുരം...
22 May 2022 3:32 AM GMTസംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില നിലവില് വന്നു
22 May 2022 3:24 AM GMTനടിയെ ആക്രമിച്ച കേസ്: കാവ്യ പ്രതിയാകില്ല; കേസിലെ തുടരന്വേഷണം...
22 May 2022 2:54 AM GMT1500 കോടിയുടെ വന് ഹെറോയിന് വേട്ട; ബോട്ടുടമ ക്രിസ്പിന് മുഖ്യപ്രതി, ...
22 May 2022 2:23 AM GMT