India

കശ്മീരില്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പെല്ലറ്റ് ഗണ്ണുകളുമായി പട്ടാളം; നിരവധി പേര്‍ ആശുപത്രിയില്‍

ശ്രീഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ പരിക്കേറ്റ് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് പ്രക്ഷോഭത്തെ സൈന്യം ശക്തമായി അടിച്ചമര്‍ത്തുന്നതിന്റെ തെളിവാണെന്ന് ദി വയര്‍, ഹഫിങ്ടണ്‍ പോസ്റ്റ്, റോയിട്ടേഴ്‌സ് എന്നിവ ചൂണ്ടിക്കാട്ടുന്നു. അര്‍ധസൈനികരുടെ പെല്ലറ്റ് ഗണ്ണ് കൊണ്ടുള്ള പരിക്കേറ്റാണ് ഭൂരിഭാഗവും ആശുപത്രിയിലെത്തുന്നത്.

കശ്മീരില്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പെല്ലറ്റ് ഗണ്ണുകളുമായി പട്ടാളം; നിരവധി പേര്‍ ആശുപത്രിയില്‍
X

ശ്രീനഗര്‍: സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരി ജനത സ്വാഗതം ചെയ്യുന്നുവെന്ന് മോദി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും പെല്ലറ്റ് ഗണ്ണുകളാല്‍ പരിക്കേറ്റ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപോര്‍ട്ട്.

ആയിരക്കണക്കിന് സൈനികരെയാണ് താഴ്‌വരയില്‍ വിന്യസിച്ചിട്ടുള്ളത്. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ആശയവിനിമ സംവിധാനങ്ങല്‍ മുഴുവന്‍ വിഛേദിക്കുകയും ചെയ്തു. അതിനിടെ എല്ലാം ശാന്തമാണെന്ന് തെളിയിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സന്ദര്‍ശനവീഡിയോ ഉപയോഗിക്കുകയും ചെയ്തു.

എന്നാല്‍, ശ്രീഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ പരിക്കേറ്റ് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് പ്രക്ഷോഭത്തെ സൈന്യം ശക്തമായി അടിച്ചമര്‍ത്തുന്നതിന്റെ തെളിവാണെന്ന് ദി വയര്‍, ഹഫിങ്ടണ്‍ പോസ്റ്റ്, റോയിട്ടേഴ്‌സ് എന്നിവ ചൂണ്ടിക്കാട്ടുന്നു. അര്‍ധസൈനികരുടെ പെല്ലറ്റ് ഗണ്ണ് കൊണ്ടുള്ള പരിക്കേറ്റാണ് ഭൂരിഭാഗവും ആശുപത്രിയിലെത്തുന്നത്.



ആശയ വിനിമ സംവിധാനം മുഴുവന്‍ വിഛേദിക്കപ്പെട്ടതുകൊണ്ട് കൃത്യമായി എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍, ആദ്യത്തെ ഞെട്ടലില്‍ നിന്ന് മാറി അങ്ങിങ്ങായി പ്രതിഷേധം ഉയര്‍ന്നുതുടങ്ങിയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.

മഹാരാജ ഹരി സിങ് ആശുപത്രിയില്‍ പെല്ലറ്റ് കൊണ്ട് പരിക്കറ്റ ഒരു സ്ത്രീ ഉള്‍പ്പെടെ എട്ടുപേരുമായി കൂടിക്കാഴ്ച്ച നടത്താന്‍ സാധിച്ചതായി ഹഫിങ്ടണ്‍ പോസ്റ്റിന്റെ റിപോര്‍ട്ടില്‍ പറയുന്നു. നൗഹട്ടയില്‍ നടന്ന പ്രക്ഷോഭത്തിന് നേരെ സുരക്ഷാ സേന വെടിവയ്പ്പ് നടത്തിയതായി ഇവര്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന്ദിവസത്തിനിടെ 40 പേര്‍ പെല്ലറ്റ് കൊണ്ടുള്ള പരിക്കേറ്റ് എത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍, ഇക്കാര്യം സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. 31കാരിയായ ആഫിയ ബാനു വീടിന്റെ വരാന്തയില്‍ നില്‍ക്കവേയാണ് പെല്ലറ്റ് വന്ന് തറച്ചത്. മുഖത്ത് പെല്ലറ്റുകള്‍ തറച്ച ആഫിയയുടെ കണ്ണ് ഭാഗ്യത്തിനാണ് പെല്ലറ്റുകളില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് മാതാവ് മഹ്മൂദ അക്തര്‍ പറഞ്ഞു.

നൗഹട്ടയില്‍ പെല്ലറ്റ് കൊണ്ടുള്ള പരിക്കേറ്റ് വലതുകണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ട യുവാവും ആശുപത്രിയിലുണ്ട്. നൗഹട്ടയില്‍ സുഹൃത്തുക്കളെ കാണാനെത്തിയ അദ്ദേഹം പ്രക്ഷോഭകരുടെ ഇടയില്‍പ്പെടുകയായിരുന്നു. പെല്ലറ്റുകളേറ്റ് തലയ്ക്ക് ഗുരുതര പരിക്കേറ്റ 11 വയസുകാരനയ സ്‌കൂള്‍ വിദ്യാര്‍ഥി അസ്‌റാര്‍ ഖാന്‍ ഇതേ ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലടിക്കുകയാണെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it