India

ബുദ്ധിവൈകല്യമുള്ള വ്യക്തികളുടെ ശാക്തീകരണത്തിനായുള്ള റീജ്യനല്‍ സെന്റര്‍ കാസര്‍ഗോഡ് സ്ഥാപിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

പെരിയ, കുറ്റിക്കോല്‍, മൊഗ്രല്‍ പുത്തൂര്‍, ചെങ്കള ഗ്രാമപ്പഞ്ചായത്തുകള്‍, കാസര്‍ഗോഡ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ അക്കര ഫൗണ്ടേഷന്‍ എന്ന പ്രാദേശിക എന്‍ജിഒ നടത്തിയ സര്‍വേ പ്രകാരം 197 പേര്‍ മാനസികവൈകല്യമുള്ളവരാണെന്നും 27 പേര്‍ സെറിബ്രല്‍ പാള്‍സിയെത്തുടര്‍ന്നും 4 പേര്‍ ഓട്ടിസം ബാധിച്ചും ദുരിതമനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബുദ്ധിവൈകല്യമുള്ള വ്യക്തികളുടെ ശാക്തീകരണത്തിനായുള്ള റീജ്യനല്‍ സെന്റര്‍ കാസര്‍ഗോഡ് സ്ഥാപിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി
X

ന്യൂഡല്‍ഹി: കാസര്‍ഗോഡിലെ ബുദ്ധിവൈകല്യമുള്ള വ്യക്തികളുടെ ശാക്തീകരണത്തിനുള്ള ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റീജ്യനല്‍ സെന്റര്‍ കാസര്‍ഗോഡ് സ്ഥാപിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പാര്‍ലമെന്റിലെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴില്‍ വരുന്ന എന്‍ഐഇപിഐഡിക്ക് നിലവില്‍ നോയിഡ/ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ മൂന്ന് പ്രാദേശിക കേന്ദ്രങ്ങളുണ്ട്. എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം മൂലം കാസര്‍ഗോഡ് ജില്ലയില്‍ ബൗദ്ധിക വൈകല്യം അനുഭവിക്കുന്ന നിരവധിയാളുകളുണ്ടെന്നും അവരുടെ ജീവിതനിലവാരത്തിന്റെ ഉന്നമനത്തിന് എന്‍ഐഇപിഐഡി സ്ഥാപിക്കണമെന്നും എംപി അഭിപ്രായപ്പെട്ടു.

പെരിയ, കുറ്റിക്കോല്‍, മൊഗ്രല്‍ പുത്തൂര്‍, ചെങ്കള ഗ്രാമപ്പഞ്ചായത്തുകള്‍, കാസര്‍ഗോഡ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ അക്കര ഫൗണ്ടേഷന്‍ എന്ന പ്രാദേശിക എന്‍ജിഒ നടത്തിയ സര്‍വേ പ്രകാരം 197 പേര്‍ മാനസികവൈകല്യമുള്ളവരാണെന്നും 27 പേര്‍ സെറിബ്രല്‍ പാള്‍സിയെത്തുടര്‍ന്നും 4 പേര്‍ ഓട്ടിസം ബാധിച്ചും ദുരിതമനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍തന്നെ കാസര്‍ഗോഡില്‍ ബുദ്ധിവൈകല്യമുള്ള വ്യക്തികളുടെ ശാക്തീകരണത്തിനായുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ റീജ്യനല്‍ സെന്റര്‍ കാസര്‍ഗോഡ് സ്ഥാപിക്കേണ്ടത് (എന്‍ഐഇപിഐഡി) വളരെ അനിവാര്യമാണെന്നും എത്രയും പെട്ടെന്ന് അത് സ്ഥാപിച്ചുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എംപി പാര്‍ലമെന്റില്‍ പറഞ്ഞു. ലോകവികലാംഗദിനത്തിലായിരുന്നു പ്രസ്തുത വിഷയത്തില്‍ എംപിയുടെ ശൂന്യവേള പ്രസംഗമെന്നതും ശ്രദ്ധേയമായി.

Next Story

RELATED STORIES

Share it