India

കരൂര്‍ ദുരന്തം; നടന്‍ വിജയ്ക്കും വീടിനും കനത്ത സുരക്ഷ

കരൂര്‍ ദുരന്തം; നടന്‍ വിജയ്ക്കും വീടിനും കനത്ത സുരക്ഷ
X

ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ ചെന്നൈയിലെ വീട്ടില്‍ എത്തിയ നടനും ടിവികെ നേതാവുമായ വിജയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. വീടിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജയ്ക്കെതിരെ പ്രതിഷേധ സാധ്യതയും ആരാധകരും വരവും കണക്കിലെടുത്താണ് താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അപകടത്തിന് പിന്നാലെ കരൂരില്‍ നിന്ന് വിജയ് തിരുച്ചിറപ്പള്ളിയിലേക്കും അവിടെ നിന്ന് ചെന്നൈ നീലംകരൈയിലെ വസിതിയിലേക്കും എത്തിയിരുന്നു. കരൂരില്‍ ടിവികെ റാലിയ്ക്കിടെയുണ്ടായ തിക്കിലും പെട്ടാണ് അപകടം ഉണ്ടാകുന്നത്. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ മരണപ്പെട്ടു. അതേസമയം ദുരന്തത്തിന് ശേഷം ഒരു എക്സ് പോസ്റ്റല്ലാതെ മറ്റൊരു പ്രതികരണവും വിജയ്യുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

അതിനിടെ കരൂരിലെ ആശുപത്രിയില്‍ പരുക്കേറ്റവരെ സമാശ്വസിപ്പിക്കാന്‍ വിജയ് ഉള്‍പ്പെടെയുള്ള ടിവികെ നേതാക്കള്‍ എത്താത്തത് ചൂണ്ടിക്കാട്ടി ടിവികെ ഉള്‍പ്പെടെയുള്ള പാര്‍ട്ടിക്കാര്‍ പരോക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അതേസമയം കരൂരിലുണ്ടായ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനൊപ്പം പോലിസ് അന്വേഷണവും നടക്കുമെന്ന് തമിഴ്‌നാട്ടിലെ ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്‌സണ്‍ ദേവാശിര്‍വാദം പറഞ്ഞു. പോലിസിന് വീഴ്ചയുണ്ടായിട്ടില്ല. എല്ലാം അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും എഡിജിപി വ്യക്തമാക്കി.










Next Story

RELATED STORIES

Share it