India

പൗരത്വഭേദഗതി നിയമം: മംഗലാപുരത്ത് പ്രതിഷേധക്കാര്‍ക്കുനേരേ പോലിസ് വെടിവയ്പ്

പ്രതിഷേധം കണക്കിലെടുത്ത് വെള്ളിയാഴ്ച അര്‍ധരാത്രി വരെ ജില്ലയിലെ അഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കുനേരേ നാല് പോലിസുകാര്‍ നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍ഡി ടിവി പുറത്തുവിട്ടിട്ടുണ്ട്.

പൗരത്വഭേദഗതി നിയമം: മംഗലാപുരത്ത് പ്രതിഷേധക്കാര്‍ക്കുനേരേ പോലിസ് വെടിവയ്പ്
X

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കര്‍ണാടകയിലെ മംഗലാപുരത്ത് പ്രതിഷേധിച്ചവര്‍ക്കുനേരേ പോലിസ് വെടിവയ്പ്പ്. സമരക്കാരെ പിരിച്ചുവിടാന്‍ പോലിസ് റബര്‍ ബുള്ളറ്റ് പ്രയോഗിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഭാരതി റിപോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. പ്രതിഷേധം കണക്കിലെടുത്ത് വെള്ളിയാഴ്ച അര്‍ധരാത്രി വരെ ജില്ലയിലെ അഞ്ച് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കുനേരേ നാല് പോലിസുകാര്‍ നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ എന്‍ഡി ടിവി പുറത്തുവിട്ടിട്ടുണ്ട്.

പൗരത്വഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തുന്നതിന് വിദ്യാര്‍ഥി സംഘടനകള്‍ക്കടക്കം പോലിസ് അനുമതി നിഷേധിക്കുകയും സംസ്ഥാനത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനെ മറികടന്നാണ് ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇവര്‍ക്ക്ുനേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് വെടിവയ്പ്പ് നടത്തുകയുമായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. ബന്ദര്‍, കുദ്രോളി, ജ്യോതി സര്‍ക്കിള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. നിരവധി പേരെ പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഹബ്ബള്ളി, കലബുരഗി, ഹസ്സന്‍, മൈസൂരു, ബല്ലാരി, ബംഗളൂരു തുടങ്ങി സ്ഥലങ്ങളില്‍നിന്നാണ് നൂറുകണക്കിനാളുകളെ കരുതല്‍ തടങ്കലിലാക്കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it