India

പ്രക്ഷോഭം നയിക്കുന്ന കര്‍ഷകര്‍ തീവ്രാദികളാണെന്ന ട്വീറ്റ്: നടി കങ്കണ റണാവത്തിനെതിരേ കേസ്

കാര്‍ഷിക ബില്ലിനേക്കുറിച്ചു തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നതെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്

പ്രക്ഷോഭം നയിക്കുന്ന കര്‍ഷകര്‍ തീവ്രാദികളാണെന്ന ട്വീറ്റ്: നടി കങ്കണ റണാവത്തിനെതിരേ കേസ്
X

ബംഗളൂരു: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരായ വിവാദ ട്വീറ്റിന്റെ പേരില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരേ കര്‍ണാടകയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കോടതി ഉത്തരവിനേ തുടര്‍ന്ന് തുമക്കുരു ജില്ലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അഭിഭാഷകനായ നായിക്കിന്റെ പരാതിയില്‍ കങ്കണയ്ക്ക് എതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തുമക്കുരു ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഒക്ടോബര്‍ 9 ന് പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ഐപിസി വകുപ്പ് 108, 153 എ, 504 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു.

സിഎഎയെക്കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ച ആളുകള്‍ തന്നെയാണ് ഇപ്പോള്‍ കാര്‍ഷിക ബില്ലിനേക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നതെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു കങ്കണ ട്വീറ്റ് ചെയ്തത്.

Next Story

RELATED STORIES

Share it