Latest News

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനായുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനായുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
X

ഉജ്ജയിന്‍: കളിക്കുന്നതിനിടെ കുഴല്‍കിണറില്‍ വീണ രണ്ടുവയസുകാരനായുളള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലാണ് വയലില്‍ കളിച്ചുകൊണ്ടിരിക്കെ രണ്ട് വയസുളള ആണ്‍കുട്ടി തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് വീണത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

കുടുംബത്തോടൊപ്പം ആടുമേയ്ക്കാനായി പ്രദേശത്ത് എത്തിയ ഭാഗീരഥ് വയലില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് തുറന്നുകിടന്നിരുന്ന കുഴല്‍കിണറിലേക്ക് അബദ്ധത്തില്‍ വീണത്. രാജസ്ഥാനിലെ പാലിയില്‍ നിന്ന് മൂന്നുദിവസം മുന്‍പ് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഭാഗീരഥ് എന്ന രണ്ടുവയസുകാരന്‍.

കുഴല്‍കിണറിലേക്ക് പൈപ്പ് വഴി ഓക്സിജന്‍ പമ്പ് ചെയ്യുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ കൂടുതല്‍ ഉപകരണങ്ങളുമായി സംസ്ഥാന ദുരന്തനിവാരണ സേനയുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നുമാണ് വിവരം.

Next Story

RELATED STORIES

Share it