Latest News

അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവച്ചു

അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവച്ചു
X

ന്യൂഡല്‍ഹി: ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ടുകൊണ്ടിരുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജിവച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. വര്‍മ്മയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 140ലധികം ലോക്സഭാ അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചിരുന്നു. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള അഴിമതി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചത്.

2025 മാര്‍ച്ച് 14ന് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തത്തെതുടര്‍ന്ന് തീ അണയ്ക്കാനെത്തിയ അഗ്‌നിരക്ഷാ സേനയാണ് വീട്ടില്‍ കെട്ടുകളായി സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപ കണ്ടെത്തിയത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് ഈ സംഭവം നടന്നത്. വിവാദമായതോടെ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുകയും ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു.

സംഭവത്തില്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും യശ്വന്ത് വര്‍മയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it