Latest News

നൂറിനടുത്ത് സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കെ സി വേണുഗോപാല്‍

നൂറിനടുത്ത് സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് കെ സി വേണുഗോപാല്‍
X

തിരുവനന്തപുരം: വോട്ടെണ്ണിക്കഴിയുമ്പോള്‍ നൂറിനടുത്ത് സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ സുധാകരന്റെ അഭിപ്രായത്തില്‍ തെറ്റില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും അവിടെ ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പണമെറിഞ്ഞും കിറ്റുകള്‍ വിതരണം ചെയ്തും വോട്ട് പിടിക്കാനാണ് എല്‍ഡിഎഫും ബിജെപിയും ശ്രമിച്ചത്. എന്നാല്‍ ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വിഎസ് ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമായിരുന്നു എന്ന തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്ന് പെട്ടി തുറക്കുമ്പോള്‍ അറിയാമെന്നും അദ്ദേഹം പരിഹസിച്ചു.മുഖ്യമന്ത്രിയെ സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി ഹൈക്കമാന്‍ഡും എംഎല്‍എമാരും ചേര്‍ന്ന് കൃത്യസമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it