India

പൗരത്വ പ്രക്ഷോഭം: പ്രതിപക്ഷ മഹാറാലിയില്‍ കമല്‍ഹാസന്‍ പങ്കെടുത്തില്ല

ചികില്‍സയ്ക്കായി വിദേശത്ത് പോവുന്നതിനാല്‍ താന്‍ റാലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

പൗരത്വ പ്രക്ഷോഭം: പ്രതിപക്ഷ മഹാറാലിയില്‍ കമല്‍ഹാസന്‍ പങ്കെടുത്തില്ല
X

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചെന്നൈയില്‍ നടക്കുന്ന മഹാറാലിയില്‍ നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍ പങ്കെടുത്തില്ല. ഡിഎംകെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പങ്കെടുക്കുന്ന മഹാറാലിയിലിയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ചികില്‍സയ്ക്കായി വിദേശത്ത് പോവുന്നതിനാല്‍ താന്‍ റാലിയില്‍നിന്ന് വിട്ടുനില്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇന്നത്തെ റാലില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം കത്ത് മുഖാന്തരം അറിയിച്ചിട്ടുള്ളതായി ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ വിയക്തമാക്കി. എന്നാല്‍, താന്‍ ഇല്ലെങ്കിലും തന്റെ അണികള്‍ പ്രതിഷേധത്തില്‍ പങ്കു ചേരുമെന്ന് കമലഹാസന്‍ പറഞ്ഞു. ഒരുലക്ഷം പേരെയെങ്കിലും മഹാറാലിയില്‍ അണിനിരത്താനാണ് ഡിഎംകെ ശ്രമം. ഡിഎംകെയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ റാലി നടത്തുന്നത്. ചെന്നൈയില്‍ നടക്കുന്ന മഹാറാലിയെ തകര്‍ക്കാന്‍ ശ്രമിച്ച് ഇന്ത്യന്‍ മക്കള്‍കക്ഷി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു.

പോലിസ് അനുമതി ലഭിക്കാത്ത ഒരു റാലിക്കാണു പ്രതിപക്ഷം ഒരുങ്ങുന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യന്‍ മക്കള്‍ കക്ഷി ഹരജി നല്‍കിയത്. എന്നാല്‍, ജനാധിപത്യസമൂഹത്തില്‍ സമാധാനപരമായി പ്രതിഷേധം നടത്താന്‍ അവകാശമുണ്ടെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതിഷേധ റാലി മുഴുവനും വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് പോലിസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കരുത്, പൊതുജനത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കരുത് തുടങ്ങിയ കര്‍ശനങ്ങളും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it