India

ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ എന്തിനാണ് പുതിയ പാർലമെന്റ് മന്ദിരം?; മോദിയോട് കമൽ ഹാസൻ

പുതിയ കെട്ടിടത്തിന്റെ നിർമാണം നൂറ്റാണ്ടുകൾ പഴക്കമുള്ള ചൈനയിലെ വലിയ മതിലിനോട് മോദി ഉപമിച്ചു. എന്നാൽ അതിന്റെ നിർമാണ സമയത്ത് ആയിരക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിയിരുന്നു

ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ എന്തിനാണ് പുതിയ പാർലമെന്റ് മന്ദിരം?; മോദിയോട് കമൽ ഹാസൻ
X

ചെന്നൈ: കൊവിഡ് മഹാമാരി മൂലം ഇന്ത്യയിലെ പകുതിയോളം ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ ആയിരം കോടി രൂപ മുടക്കി പുതിയ പാർലമെന്റ് കെട്ടിടം പണിയുന്നതിനു പിന്നിലെ യുക്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് എംഎൻഎം നേതാവ് കമൽ ഹാസൻ ആവശ്യപ്പെട്ടു.

പുതിയ കെട്ടിടത്തിന്റെ നിർമാണം നൂറ്റാണ്ടുകൾ പഴക്കമുള്ള ചൈനയിലെ വലിയ മതിലിനോട് മോദി ഉപമിച്ചു. എന്നാൽ അതിന്റെ നിർമാണ സമയത്ത് ആയിരക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിയിരുന്നു. അന്നത്തെ ചൈനീസ് രാജ ഭരണാധികാരികൾ പറഞ്ഞത് ജനങ്ങൾക്ക് കാവൽ നിൽക്കാനാണ് വൻമതിലെന്നായിരുന്നു.

കൊവിഡ് പകർച്ചവ്യാധി മൂലം ഇന്ത്യയിലെ പകുതിയോളം ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ ആയിരം കോടി രൂപ മുടക്കി പുതിയ പാർലമെന്റ് മന്ദിരം ആരെയാണ് സംരക്ഷിക്കുന്നതെന്ന് കമൽ ഹാസൻ ട്വീറ്റിൽ ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തന്റെ പ്രചാരണത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. 2021 ഏപ്രിൽ മുതൽ മെയ് വരെയാണ് തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Next Story

RELATED STORIES

Share it