India

സ്കൂളുകൾക്ക് 50 മീറ്റർ പരിധിയിൽ ജങ്ക് ഫുഡ് വിൽപ്പന പാടില്ല

വിദ്യാർഥികളുടെ ആരോഗ്യം മുൻനിർത്തിയാണ് നടപടി

സ്കൂളുകൾക്ക് 50 മീറ്റർ പരിധിയിൽ ജങ്ക് ഫുഡ് വിൽപ്പന പാടില്ല
X

ന്യൂഡൽഹി: സ്കൂളുകൾക്ക് 50 മീറ്റർ ചുറ്റളവിലും കാന്റീനുകളിലും ജങ്ക് ഫുഡ് വിൽപ്പന പാടില്ലെന്ന് ഇന്ത്യൻ ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേഡ് അതോറിറ്റി (എഫ്എസ്എസ്എഐ) അറിയിച്ചു. വിദ്യാർഥികളുടെ ആരോഗ്യം മുൻനിർത്തിയാണ് നടപടി.

സ്കൂളുകളിൽ ജങ്ക് ഫുഡ് നിരോധിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാൻ 2015-ൽ ഡൽഹി ഹൈക്കോടതി എഫ്എസ്എസ്എഐയോട് നിർദേശിച്ചിരുന്നു. സ്കൂളുകളിൽ വൃത്തിയും പോഷകസമൃദ്ധവുമായ ആഹാരവും കുട്ടികൾക്ക് ഉറപ്പാക്കണമെന്ന് നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രീഷൻ(എൻഐഎൻ) അധികൃതർ അറിയിച്ചു.

ജങ്ക് എന്ന വാക്കിന്റെ അർഥംതന്നെ ഉപയോഗശൂന്യമായി കളയുന്ന വസ്തു എന്നാണ്. വളരെ ഉയർന്ന തോതിൽ കലോറികളടങ്ങിയതും (പഞ്ചസാര അല്ലെങ്കിൽ, കൊഴുപ്പ് ), കുറഞ്ഞ പോഷകമൂല്യവുമുള്ള ഭക്ഷണപദാർഥങ്ങളെയാണ് 'ജങ്ക് ഫുഡ്' എന്ന് വിളിക്കുന്നത്.

കഴിക്കാനുള്ള എളുപ്പം, കൊണ്ടുപോകാനുള്ള സൗകര്യം, ചെറിയ വിലയ്ക്ക് കൂടുതൽ, മനോഹരമായ നിറം, ആകൃതി, രുചി എന്നിവയെല്ലാം കുട്ടികളെ ഇതിലേക്ക് ആകൃഷ്ടരാക്കുന്നു. എല്ലാതരം അനാരോഗ്യകരമായ ചേരുവകളോടെയാണ് ഇവയുടെ നിർമാണം.

Next Story

RELATED STORIES

Share it