ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ജൂനിയര്‍ ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍
ബിഹാറിലെ ജമൂയില്‍ നിന്നുള്ള മനിഷാ കുമാരിയെയാണ് കാംപസിനുള്ളിലെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
BY BSR23 Jun 2019 5:35 PM GMT
X
BSR23 Jun 2019 5:35 PM GMT
വാരണാസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ജൂനിയര്‍ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ ജമൂയില്‍ നിന്നുള്ള മനിഷാ കുമാരിയെയാണ് കാംപസിനുള്ളിലെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഒഫ്താല്‍മോളജി വിഭാഗത്തില്‍ ജൂനിയര്‍ ഡോക്ടറായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്ന് രണ്ടുപേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും ക്ഷയരോഗം കാരണമുള്ള മനപ്രയാസത്തെ തുടര്‍ന്നാണ് മരിക്കന്നതെന്നാണ് കുറിപ്പിലുള്ളതെന്നും ലങ്ക പോലിസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഭരത് ഭൂഷണ് പറഞ്ഞു. യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പോലിസ് അറിയിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
ആരോഗ്യനില മോശമായി; അബ്ദുന്നാസിര്‍ മഅ്ദനി വീണ്ടും ആശുപത്രിയില്‍
23 May 2022 1:18 PM GMTനടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ സിപിഎം ഇടനിലക്കാരായി നില്ക്കുന്നു;...
23 May 2022 12:40 PM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTവാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMT