ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി വെടിവച്ച് കൊന്നു
ആശിഷിന്റെ ആറ് മാസം ഗര്‍ഭിണിയായ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. മദ്യമാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
BY APH18 Aug 2019 9:06 AM GMT
X
APH18 Aug 2019 9:06 AM GMT
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് സഹറാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ച് കൊന്നു. പ്രമുഖ ഹിന്ദി ദിനപത്രം ദൈനിക് ജാഗരണ്‍ പത്രത്തിന്റെ ലേഖകനായ ആശിഷ് ജന്‍വാനിയും സഹോദരന്‍ അശുതോഷുമാണ് കൊല്ലപ്പെട്ടത്. ആശിഷിന്റെ ആറ് മാസം ഗര്‍ഭിണിയായ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. മദ്യമാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശിഷ് ആശുപത്രിയില്‍വച്ചും സഹോദരന്‍ സംഭവ സ്ഥലത്തും കൊല്ലപ്പെട്ടു.
യുപി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ സമാചാര്‍ പത്രത്തിന്റെ ലേഖകനായിരുന്ന ആശിഷ് അടുത്തിടെയാണ് ദൈനിക് ജാഗരണില്‍ ചേര്‍ന്നത്. ആശിഷിന്റെ അയല്‍വാസിയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സഹറാന്‍പൂര്‍ പോലിസ് പറയുന്നത്. ഡിഐജി ഉപേന്ദ്ര അഗര്‍വാള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Next Story
RELATED STORIES
ഫാഷിസ്റ്റുകള്‍ക്ക് താക്കീത്, ആലപ്പുഴയില്‍ ജനസാഗരം തീര്‍ത്ത് പോപുലര്‍...
21 May 2022 3:08 PM GMTരാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം
21 May 2022 2:08 PM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMTനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്കാന് വീണ്ടും അനുമതി; ഊരാളുങ്കലിലെ ...
21 May 2022 9:56 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMT