കശ്മീര്‍: ഷാ ഫൈസല്‍ അറസ്റ്റില്‍

കശ്മീര്‍: ഷാ ഫൈസല്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പ്രസിഡന്റും ഐഎഎസ് പദവി ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ ആളുമായ ഷാ ഫൈസലിനെ അറസ്റ്റു ചെയ്തു. തുര്‍ക്കിയിലെ ഇസ്തംബൂളിലേക്ക് പോവാനായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഫൈസലിനെ അറസ്റ്റു ചെയ്തത്. പോലിസ് ശ്രീനഗറിലേക്കയച്ച ഫൈസലിനെ പൊതു സുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കിലാക്കിയിരിക്കുകയാണ്

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഷാ ഫൈസല്‍ അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരുന്നു. കശ്മീരിനെ മുഖ്യധാരയില്‍ നിന്നും ഇല്ലാതാക്കാനാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നായിരുന്നു ഫൈസലിന്റെ പ്രതികരണം.

RELATED STORIES

Share it
Top