India

സൈനിക വിന്യാസത്തിന് കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധമില്ലെന്ന്

സംസ്ഥാനത്ത് അധിക സൈനിക വിന്യാസത്തിന് നിര്‍ദേശം നല്‍കിയത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഈ വിഷയം ചര്‍ച്ചയായത്.

സൈനിക വിന്യാസത്തിന് കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധമില്ലെന്ന്
X

ശ്രീനഗര്‍: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 35എ അനുഛേദം എടുത്തുകളയാന്‍ പോവുന്നുവെന്ന ഊഹാപോഹങ്ങള്‍ തള്ളി സംസ്ഥാന ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും ബിജെപിയും. സംസ്ഥാനത്ത് അധിക സൈനിക വിന്യാസത്തിന് നിര്‍ദേശം നല്‍കിയത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഈ വിഷയം ചര്‍ച്ചയായത്.

എന്നാല്‍, ഊഹാപോഹങ്ങളില്‍ വിഴരുതെന്ന് മാലിക് പറഞ്ഞു. അങ്ങിനെയൊരു ഉത്തരവ് ഇറക്കിയിട്ടില്ല. ഊഹാപോഹങ്ങള്‍ ശ്രദ്ധിക്കരുത്. കാര്യങ്ങളെല്ലാം സാധാരണ നിലയിലാണ്. ചെറിയ സംഭവങ്ങള്‍ പോലും പെരുപ്പിച്ചു കാണിക്കുകയാണ് ഇവിടെ-ഗവര്‍ണര്‍ വ്യക്തമാക്കി.

എന്നാല്‍, ഈ ഒരുക്കങ്ങളെല്ലാം സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ഭാഗമാണെന്നാണ് സംസ്ഥാന ബിജെപി നേതാക്കള്‍ പറയുന്നത്. സൈന്യത്തെ വിന്യസിക്കുന്നതും സംസ്ഥാനത്തെ മസ്ജിദുകളുടെ വിവരം ശേഖരിക്കുന്നതുമെല്ലാം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണെന്നും ആര്‍ട്ടിക്കിള്‍ 35എയുമായി ഇതിന് ബന്ധമില്ലെന്നും ബിജെപി നേതാക്കളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു. പാര്‍ട്ടിയുടെ കോര്‍ ഗ്രൂപ്പ് യോഗത്തില്‍ ആര്‍ട്ടിക്കിള്‍ 35എ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജമ്മുകശ്മീര്‍ ബിജെപി ജനറല്‍ സെക്രട്ടറി അശോക് കൗള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it