ജമ്മു ബസ് സ്റ്റാന്‍ഡിലെ സ്ഫോടനം: 17കാരനായ വിദ്യാര്‍ഥി അറസ്റ്റില്‍
സ്ഫോടനത്തില്‍ ഉത്തരാഖണ്ഡ് ഹരിദ്വാര്‍ സ്വദേശി മുഹമ്മദ് ഷരീകാ(17)ണ് കൊല്ലപ്പെട്ടത്

ശ്രീനഗര്‍: ജമ്മു ബസ് സ്റ്റാന്‍ഡില്‍ ഒരാളുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയെ പോലിസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കശ്മീരിലെ കുല്‍ഗാം സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമ്മാന്ഡറാണെന്നാണു പോലിസ് പറയുന്നത്. പ്രതി കുറ്റം സമ്മതിച്ചതായി പോലിസ് ഉദ്യോഗസ്ഥനായ മനീഷ് കെ സിന്‍ഹ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11.30ഓടെയുണ്ടായ സ്ഫോടനത്തില്‍ ഉത്തരാഖണ്ഡ് ഹരിദ്വാര്‍ സ്വദേശി മുഹമ്മദ് ഷരീകാ(17)ണ് കൊല്ലപ്പെട്ടത്. ബസ് കണ്ടക്ടറും ഡ്രൈവറും ഉള്‍പ്പെടെ 30 പേര്‍ക്കു പരിക്കേറ്റതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. നിര്‍ത്തിയിട്ട ബസിന്റെ അടിയില്‍ സ്ഥാപിച്ച ഗ്രനേഡാണ് പൊട്ടിത്തെറിച്ചതെന്നു പോലിസ് പറഞ്ഞു. കഴിഞ്ഞ 10 മാസത്തിനിടെ പ്രദേശേത്തൂണ്ടാവുന്ന മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണിത്. ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്. പരിക്കേറ്റവര്‍ ഭക്ഷി നഗര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
RELATED STORIES
വര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിനോട് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍...
28 May 2022 12:43 PM GMTഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചു; ഇന്‍ഡിഗോയ്ക്ക്...
28 May 2022 12:22 PM GMTപി സി ജോർജിനോളം മതവർഗീയത ആർക്കുണ്ട്, പാർവതിയുടെ പേര് അൽഫോൻസയാക്കി:...
28 May 2022 11:58 AM GMTപോപുലര്‍ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
28 May 2022 11:01 AM GMT'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു...
28 May 2022 10:34 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ക്ലൈമാക്സില്‍ ; നാളെ...
28 May 2022 10:12 AM GMT