India

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു. നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ സോണ്‍ പോലിസ് ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച ഷോപിയാനിലെ ഇമാംസാഹേബ് പ്രദേശമായ തുല്‍റാനിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ തൊയ്ബ റെസിസ്റ്റന്‍സ് ഫോഴ്‌സിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഗന്ദര്‍ബാല്‍ ജില്ലക്കാരനായ മുഖ്താര്‍ ഷാ ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് വിജയ് കുമാര്‍ പറഞ്ഞു. ബിഹാറിലെ ഒരു തെരുവ് കച്ചവടക്കാരനായ വീരേന്ദ്ര പാസ്വാനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഷോപിയാനിലേക്ക് മാറുകയായിരുന്നുവെന്ന് കുമാര്‍ പറഞ്ഞു. കശ്മീരിലെ പൂഞ്ചില്‍ സായുധരുമായുണ്ടായ ഏറ്റുമുട്ടലില്‍ മലയാളിയടക്കം അഞ്ച് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സിപ്പോയി എച്ച് വൈശാഖ് (24) ആണ് മരിച്ച മലയാളി. പഞ്ചാബുകാരായ നായിബ് സുബേദാര്‍(ജെസിഒ) ജസ്‌വിന്ദര്‍ സിങ്, നായിക് മന്‍ദീപ് സിങ്, സിപ്പോയി ഗജ്ജന്‍ സിങ്, ഉത്തര്‍പ്രദേശുകാരനായ സിപ്പോയി സരജ് സിങ് എന്നിവരാണ് മരിച്ച മറ്റു സൈനികര്‍. സുരാന്‍കോട്ടിലായിരുന്നു സൈനികരും സായുധരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സായുധര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

Next Story

RELATED STORIES

Share it