ജമ്മു കശ്മീര്‍ വിഭജന ബില്‍ രാജ്യസഭയില്‍ പാസായി; 61/125
ആം ആദ്മി പാര്‍ട്ടി, ബിജെഡി, ബിഎസ്പി, എഐഎഡിഎംകെ, ടിആര്‍എസ്, ടിഡിപി, വൈഎസ്ആര്‍സിപി എന്നീ കക്ഷികള്‍ പിന്തുണച്ചു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ വിഭജിക്കുന്ന ബില്ല് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാജ്യസഭയില്‍ പാസായി. ജമ്മു കശഅമീരിനുള്ള പ്രത്യേക പദവി റദ്ദാക്കല്‍, കശ്മീര്‍ പുനസംഘടനാ ബില്‍ എന്നിവ 61നെതിരേ 125 വോട്ടുകള്‍ക്കാണ് പാസ്സായത്. ഇലക്‌ട്രോണിക് വോട്ടിങിന് ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് അംഗങ്ങള്‍ക്ക് സ്ലിപ്പ് നല്‍കിയാണ് വോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷം എതിനെ എതിര്‍ത്തുകൊണ്ട് നല്‍കിയ പ്രമേയം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്, പിഡിപി, ജെഡി(യു), സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി, എംഡിഎംകെ എന്നീ കക്ഷികള്‍ എതിര്‍ത്തു. അതേസമയം, ആം ആദ്മി പാര്‍ട്ടി, ബിജെഡി, ബിഎസ്പി, എഐഎഡിഎംകെ, ടിആര്‍എസ്, ടിഡിപി, വൈഎസ്ആര്‍സിപി എന്നീ കക്ഷികള്‍ പിന്തുണച്ചു. രാജ്യസഭയില്‍ എന്‍ഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബില്ല് പാസാക്കാനായത് ബിജെപിക്ക് നേട്ടമായി. 242 അംഗ രാജ്യസഭയില്‍ എന്‍ഡിഎയ്ക്കു ആകെ 107 അംഗങ്ങളാണുള്ളത്. രാജ്യസഭയില്‍ 47 അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ വിപ്പ് രാവിലെ രാജിവച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ഒരംഗം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, ജോലി എന്നിവയില്‍ സംവരണം നല്‍കുന്ന ജമ്മു കശ്മീര്‍ സംവരണ ബില്ലും ശബ്ദവോട്ടോടെ രാജ്യസഭ പാസാക്കി.
RELATED STORIES
തൊപ്പിധരിച്ചതിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; കോളജ്...
29 May 2022 7:37 AM GMTക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല:...
29 May 2022 7:27 AM GMTയഹ്യാ തങ്ങളുടെ അന്യായമായ കസ്റ്റഡിയില്‍ പ്രതിഷേധിക്കുക: പോപുലര്‍...
29 May 2022 7:18 AM GMTനേപ്പാളില്‍ യാത്രാ വിമാനം കാണാതായി;യാത്രക്കാരില്‍ നാലുപേര്‍...
29 May 2022 6:54 AM GMTദുര്‍ഗാവാഹിനി പ്രകടനം;ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടെന്ന് ടി എന്‍...
29 May 2022 5:55 AM GMTആയുധമേന്തി ദുര്‍ഗാവാഹിനി പ്രകടനം: പോലിസ് നടപടിയെടുക്കണമെന്ന് നാഷണല്‍...
29 May 2022 5:49 AM GMT