Latest News

ഡല്‍ഹിയില്‍ വ്യാജ ശീതളപാനീയങ്ങളുടെ വില്‍പ്പന, വ്യാജന്മാരില്‍ ബേബി ഫുഡും; ഏഴു പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ വ്യാജ ശീതളപാനീയങ്ങളുടെ വില്‍പ്പന, വ്യാജന്മാരില്‍ ബേബി ഫുഡും; ഏഴു പേര്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യാജ ശീതളപാനീയങ്ങള്‍ പിടിച്ചെടുത്തു. വ്യാജമരുന്നുകള്‍ പിടിച്ചെടുത്തത് വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് സംഭവം. ഏകദേശം 14000 ലിറ്റര്‍ പാനീയങ്ങളാണ് പിടിച്ചെടുത്തത്. ഡല്‍ഹിയിലും പരിസരപ്രദേശത്തും വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. സംഭവത്തില്‍ ഏഴു പോരെയും പോലിസ് അറസ്റ്റു ചെയ്തു. കുപ്പികള്‍ക്കു പുറത്ത് വ്യാജ ബാര്‍കോഡ് അടക്കമുള്ള വിശ്വായയോഗ്യമായ സാധനങ്ങള്‍ ഒട്ടിച്ച് തെറ്റദ്ധരിപ്പിച്ചായിരുന്നു വില്‍പ്പന.

കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ഇവരില്‍ നിന്നു പിടിച്ചെടുത്തു. ചോക്ലേറ്റ്, ബോബി ഫുഡ് എന്നിവയിലെ മായം വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Next Story

RELATED STORIES

Share it