India

ഐആര്‍സിടിസി: ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ മാറ്റി

ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഫെബ്രുവരി 11ലേക്ക് വിധി പറയുന്നത് മാറ്റിവച്ചത്. ജനുവരി 19 വരെ ലാലുവിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ച രണ്ടുകേസുകളിലാണ് ലാലു പ്രസാദ് ജാമ്യം തേടുന്നത്.

ഐആര്‍സിടിസി: ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ മാറ്റി
X

ന്യൂഡല്‍ഹി: ഐആര്‍സിടിസി കുംഭകോണ അഴിമതിക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഫെബ്രുവരി 11ലേക്ക് വിധി പറയുന്നത് മാറ്റിവച്ചത്. ജനുവരി 19 വരെ ലാലുവിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ച രണ്ടുകേസുകളിലാണ് ലാലു പ്രസാദ് ജാമ്യം തേടുന്നത്.

ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ 2004ല്‍ ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്റെ (ഐആര്‍സിടിസി) റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ നടത്തിപ്പുകരാര്‍ സുജാത ഹോട്ടല്‍സ് എന്ന സ്വകാര്യകമ്പനിക്കു നല്‍കിയതിനു കൈക്കൂലിയായി പാറ്റ്‌നയില്‍ ബിനാമി പേരില്‍ വന്‍ വിലയുള്ള മൂന്നേക്കര്‍ ഭൂമി ലഭിച്ചുവെന്നതാണ് കേസ്.





Next Story

RELATED STORIES

Share it