India

നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് രണ്ടാം ദിനം പണിമുടക്കി

ഇന്ത്യയില്‍ നിര്‍മിച്ച എന്‍ജിനില്ലാത്ത ആദ്യ ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്

നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് രണ്ടാം ദിനം പണിമുടക്കി
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ എറ്റവും വേഗമേറിയ തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്ത് രണ്ടാംദിനം പണിമുടക്കി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത തീവണ്ടിയായിരുന്നു. വാരണസിയില്‍ നിന്നു ഡല്‍ഹിലേക്കുള്ള മടക്ക യാത്രയിലാണ് വന്ദേഭാരത് എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങിയത്. ഉത്തര്‍പ്രദേശിലെ തുണ്ട്‌ല ജില്ലയില്‍ നിന്നു 15 കിലോമീറ്റര്‍ അകലെ ട്രെയിനിന്റെ അവസാന നാല് കോച്ചുകളില്‍ ബ്രേക്ക് ജാമാവുകയായിരുന്നു. ഇതോടെ ട്രെയിന്‍ നിര്‍ത്തി. ട്രെയിനിലെ യാത്രക്കാരെ മറ്റു രണ്ട് ട്രെയിനുകളിലായി ലക്ഷ്യ സ്ഥാനത്തെത്തിച്ചു. ഇന്ത്യയില്‍ നിര്‍മിച്ച എന്‍ജിനില്ലാത്ത ആദ്യ ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന ട്രെയിന്‍ റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയിലാണ് നിര്‍മ്മിച്ചത്. 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടായിരുന്നു നിര്‍മ്മാണം.






Next Story

RELATED STORIES

Share it