India

അതിര്‍ത്തി ലംഘനം: തടവിലായിരുന്ന 10 പാക് മല്‍സ്യത്തൊഴിലാളികളെ ഇന്ത്യ വിട്ടയച്ചു

അതിര്‍ത്തി ലംഘനം: തടവിലായിരുന്ന 10 പാക് മല്‍സ്യത്തൊഴിലാളികളെ ഇന്ത്യ വിട്ടയച്ചു
X

അമൃത്‌സര്‍: ഇന്ത്യന്‍ പ്രദേശത്തേക്ക് അനധികൃതമായി കടന്നതിന്റെ പേരില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന 10 പാകിസ്താന്‍ മല്‍സ്യത്തൊഴിലാളികളെ ഇന്ത്യന്‍ സര്‍ക്കാര്‍ വിട്ടയച്ചു. ബിഎസ്എഫ് ജവാന്‍മാര്‍ ബുധനാഴ്ച അട്ടാരിവാഗാ അതിര്‍ത്തിയില്‍ വച്ച് മല്‍സ്യത്തൊഴിലാളികളെ പാകിസ്താന്‍ റേഞ്ചേഴ്‌സിന് കൈമാറി.

അതിര്‍ത്തി ലംഘിച്ചതിന് ഏകദേശം അഞ്ചുവര്‍ഷം മുമ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് ഇവരെ വിട്ടയച്ചതെന്ന് പ്രോട്ടോക്കോള്‍ ഓഫിസര്‍ സുനില്‍ പാല്‍ പറഞ്ഞു.




Next Story

RELATED STORIES

Share it