- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേസെടുത്ത് രാജ്യത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ട; ദിഷ രവിയുടെ അറസ്റ്റിനെ വിമര്‍ശിച്ച് രാഹുല്‍

ന്യൂഡല്‍ഹി: 'ടൂള്‍കിറ്റ്' കേസുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍നിന്നുള്ള യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും രംഗത്ത്. പ്രതിഷേധിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് രാജ്യത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. അഭിപ്രായ സ്വതന്ത്രം ഇല്ലാതായിട്ടില്ല, അഭിപ്രായങ്ങളെ പേടിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ മാത്രമാണെന്നും രാഹുല്‍ ട്വിറ്ററില്‍ വിമര്‍ശിച്ചു.
ഇതുമായി ബന്ധപ്പെട്ട രണ്ട് വാര്‍ത്താ ലേഖനങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും ട്വിറ്ററില്‍ രാഹുല്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നിരായുധയായ പെണ്‍കുട്ടിയെ തോക്കേന്തിയവര്‍ ഭയപ്പെടുന്നുവെന്ന് പ്രിയങ്ക ഗാന്ധിയും വിമര്‍ശനം നടത്തി. 'ഇന്ത്യയെ നിശബ്ദരാക്കുന്നു' എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ട്വിറ്ററിലൂടെ ദിഷ രവിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഗ്രേറ്റ ടൂള്‍ കിറ്റ് കേസിലാണ് ദിഷ രവിയെ ഡല്‍ഹി പോലിസ് അറസ്റ്റുചെയ്തത്.
ഡല്‍ഹിയിലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗിന്റെ ടൂള്‍ കിറ്റ് ട്വീറ്റാണ് കേസിനാധാരം. കര്‍ഷക സമരങ്ങളെ പിന്തുണയ്ക്കുന്നവര്‍ അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളാണ് കിറ്റിലുണ്ടായിരുന്നത്. ഈ കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനായാണെന്നാണ് പോലിസിന്റെ വാദം. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷയുടേത്.
RELATED STORIES
ജെഴ്സി നമ്പര്‍ 10ന് ആദരം; മെസിക്കും നെയ്മറിനും മൊഡ്രിച്ചിനും ഒപ്പം...
29 May 2025 11:46 AM GMTമെസിയും സുവാരസും ചേര്‍ന്ന് പുതിയ ഫുട്ബോള്‍ ക്ലബ്ബ്; 'ഡിപ്പോര്‍ട്ടീവോ...
29 May 2025 11:26 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് ഭീമന് ഓഫറുകള്‍; താരം എങ്ങോട്ട് ?
29 May 2025 11:02 AM GMTഎ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീമില്‍ ആഷിക്...
28 May 2025 6:09 PM GMTസഹകരണക്കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍...
28 May 2025 12:47 PM GMTമറഡോണയുടെ മരണം; കേസ് അന്വേഷിക്കുന്ന ജഡ്ജി രാജിവച്ചു
28 May 2025 9:37 AM GMT