- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസ

ന്യൂഡല്‍ഹി: ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ വഴി ഇന്ത്യയിലെത്തുന്ന വിദേശ പൗരന്‍മാര്‍ക്ക് ആഭ്യന്തരമന്ത്രാലയം ടൂറിസ്റ്റ് വിസ നല്‍കുന്നു. ഒക്ടോബര്‍ 15 മുതല്‍ പുതിയ ടൂറിസ്റ്റ് വിസകള്‍ നല്‍കിത്തുടങ്ങും. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലല്ലാതെ രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികള്‍ക്കും നവംബര്‍ 15 മുതല്‍ ഈ സൗകര്യം ലഭ്യമാവുന്നതാണ്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിദേശ പൗരന്‍മാര്‍ക്ക് നല്‍കിയിരുന്ന എല്ലാത്തരം വിസകളും കഴിഞ്ഞവര്‍ഷം താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. കൂടാതെ കൊവിഡ് വ്യാപനം തടയുന്നതിനായി അന്താരാഷ്ട്ര യാത്രകള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്തശേഷം ഇന്ത്യയില്‍ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമായി ടൂറിസ്റ്റ് വിസ ഒഴിച്ചുള്ള മറ്റ് എല്ലാത്തരം വിസകളും ഉപയോഗിക്കാന്‍ വിദേശ പൗരന്‍മാര്‍ക്ക് അനുമതി നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് വിദേശ പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്.
ടൂറിസ്റ്റ് വിസ നല്‍കുന്നതിനും വിദേശ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കുന്നതിനും നിരവധി സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും ടൂറിസം മേഖലയിലെ വിവിധ പങ്കാളികളില്‍നിന്നും ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്തെ ടൂറിസം മേഖലയ്ക്ക് പുതിയ തീരുമാനം ഉണര്‍വുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെത്തുന്ന വിദേശ സഞ്ചാരികള്‍, അവരുമായെത്തുന്ന വിമാനങ്ങള്‍, ലാന്‍ഡിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന എല്ലാത്തരം നിയന്ത്രണങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















