India

ഇന്ത്യയുടേത് ലോകത്തെ ഏറ്റവും മോശം സമ്പദ്‌വ്യവസ്ഥ; വിമര്‍ശനവുമായി അഭിജിത് ബാനര്‍ജി

കൊവിഡ് മഹാമാരിക്ക് മുമ്പുതന്നെ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച മന്ദഗതിയിലായിരുന്നു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കൊവിഡ് വ്യാപനമുണ്ടാവുന്നതിന് മുമ്പുതന്നെ താഴേയ്ക്കായിരുന്നു. 2017-2018 വര്‍ഷത്തില്‍ ഏഴ് ശതമാനമായിരുന്ന ജിഡിപി വളര്‍ച്ച 2018-19 വര്‍ഷത്തില്‍ 6.1 ആയി കുറഞ്ഞു.

ഇന്ത്യയുടേത് ലോകത്തെ ഏറ്റവും മോശം സമ്പദ്‌വ്യവസ്ഥ; വിമര്‍ശനവുമായി അഭിജിത് ബാനര്‍ജി
X

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേതെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ അപര്യാപ്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി അഭിജിത് ബാനര്‍ജി രംഗത്തുവന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ജൂലൈ- സപ്തംബര്‍ പാദത്തില്‍ രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുടെ തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചുതുടങ്ങും.

കൊവിഡ് മഹാമാരിക്ക് മുമ്പുതന്നെ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച മന്ദഗതിയിലായിരുന്നു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കൊവിഡ് വ്യാപനമുണ്ടാവുന്നതിന് മുമ്പുതന്നെ താഴേയ്ക്കായിരുന്നു. 2017-2018 വര്‍ഷത്തില്‍ ഏഴ് ശതമാനമായിരുന്ന ജിഡിപി വളര്‍ച്ച 2018-19 വര്‍ഷത്തില്‍ 6.1 ആയി കുറഞ്ഞു. 219-20 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 4.2 ആയി കുത്തനെ കുറഞ്ഞു. അടുത്ത വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷത്തേക്കാള്‍ മെച്ചപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ താഴ്ന്ന വരുമാനക്കാരുടെ കൈയില്‍ പണം നല്‍കാന്‍ തയ്യാറാവാത്തതുകൊണ്ട് അവരുടെ ഉപഭോഗം വര്‍ധിച്ചില്ല. സ്വാശ്രയത്വമെന്ന വാക്ക് വളരെ കരുതലോടെ വേണം ഉപയോഗിക്കേണ്ടത്. ആവശ്യമുള്ളതെല്ലാം ആഭ്യന്തരമായി ഉത്പാദിപ്പിക്കുക എന്നത് തെറ്റായ ആശയമാണ്. നമ്മള്‍ മികച്ചുനില്‍ക്കുന്ന മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. എന്താണോ ആവശ്യം അത് മാത്രം ഇറക്കുമതി ചെയ്യണം. സാമ്പത്തികരംഗം അടച്ചിട്ടതുമൂലം ഇന്ത്യയില്‍ ആവശ്യം വര്‍ധിച്ചു. ഇത് ഉയര്‍ന്ന വളര്‍ച്ചയ്ക്കും പണപ്പെരുപ്പത്തിനും കാരണമായി.

ഇന്ത്യയില്‍ 20 വര്‍ഷത്തെ ഉയര്‍ന്ന പണപ്പെരുപ്പവും ഉയര്‍ന്ന വളര്‍ച്ചയും രേഖപ്പെടുത്തി. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉയര്‍ന്ന പണപ്പെരുപ്പത്തില്‍നിന്ന് രാജ്യം വളരെയധികം പ്രയോജനം നേടി. ആഗോളതലത്തില്‍ ഇന്ത്യ കൂടുതല്‍ മല്‍സരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ സര്‍ക്കാരിന്റെ സാമ്പത്തികനയത്തെ വിമര്‍ശിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it