കര്‍ണാടകയില്‍ വ്യാപക റെയ്ഡ്: മോദിയുടെ പ്രതികാര രാഷ്ട്രീയനീക്കമെന്ന് കുമാരസ്വാമി
മുഖ്യമന്ത്രിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച് ഡി രേവണ്ണയുടെ വീട്ടിലും റെയ്ഡ് നടത്തി
BY RSN28 March 2019 9:58 AM GMT

X
RSN28 March 2019 9:58 AM GMT
ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ് നേതാക്കളുടെ വസതിയിലും സ്ഥാപനങ്ങളിലും വ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ജലസേചന വകുപ്പ് മന്ത്രി സി എസ് പുട്ടരാജുവിന്റെ മാണ്ഡ്യയിലെ വസതി, പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടത്തിയത്. മാത്രമല്ല മുഖ്യമന്ത്രിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച് ഡി രേവണ്ണയുടെ വീട്ടിലും റെയ്ഡ് നടത്തി. റെയ്ഡ് പ്രധാനമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണ മോദിക്കു കൂട്ടുനില്‍ക്കുകയാണന്നും കുമാരസ്വാമി ആരോപിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികളെ ഉപദ്രവിക്കുന്നത് സഹജമാണന്നും കുമാരസ്വാമി പറഞ്ഞു. എന്നാല്‍ താന്‍ റെയ്ഡിനെ ഭയക്കുന്നില്ലന്നും മന്ത്രി പട്ടുരാജു പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇന്നു രാവിലെ ബെംഗളൂരു, മാണ്ഡ്യ, മൈസൂരു, ഹാസന്‍ എന്നിവിടങ്ങളില്‍ ഒരേ സമയമത്ത് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 May 2022 12:54 AM GMTനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്...
26 May 2022 12:45 AM GMTനടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍
25 May 2022 5:17 PM GMT'മുസ്ലിം' യുക്തി വാദികള്‍ക്കും രക്ഷയില്ല; ഹിന്ദുത്വത്തെ വിമര്‍ശിച്ച...
25 May 2022 3:45 PM GMT