India

വിവാഹ വീട്ടില്‍ പുലിയെത്തി; കാറില്‍ ഒളിച്ച് വധൂവരന്‍മാര്‍; മുറിയില്‍ ഒളിച്ച് പുലി

വിവാഹ വീട്ടില്‍ പുലിയെത്തി; കാറില്‍ ഒളിച്ച് വധൂവരന്‍മാര്‍; മുറിയില്‍ ഒളിച്ച് പുലി
X


ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കഴിഞ്ഞ ദിവസം വിവാഹ വീട്ടില്‍ പുലി കയറി.പുലി വീട്ടില്‍ കയറിയതോടെ ആളുകള്‍ നാലഭാഗത്തേക്കും ഓടി രക്ഷപ്പെടുകയായിരുന്നു. വധു ജോതി കുമാരിയും വരന്‍ അക്ഷയ് ശ്രീവാസ്തവയും ഓടി രക്ഷപ്പെട്ട് അഭയം തേടിയത് കാറിനുള്ളിലായിരുന്നു. വീട്ടില്‍ ഉള്ളവരെല്ലാം പുറത്തേക്കോടി രക്ഷപ്പെട്ടപ്പോള്‍ പുള്ളിപുലി വീട്ടിലെ ഒരു മുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്ദ്യോഗസ്ഥരെത്തി നാല് മണിക്കൂറിന് ശേഷമാണ് പുള്ളിപ്പുലിയെ പിടികൂടിയത്.

ഒരു ഓഫീസറെ പുള്ളിപുലി ആക്രമിക്കുകയും ചെയ്തു. രണ്ട് വീഡിയോഗ്രാഫര്‍മാര്‍ക്കും പരിക്കേറ്റു. ലെ രാത്രി 11 മണിയോടെയാണ് സംഭവം. 3.30 ഓടെയാണ് പുലിയെ പിടികൂടിയത്.




Next Story

RELATED STORIES

Share it