Latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ പരാതി നല്‍കിയവര്‍ 'അതിജീവിതമാര്‍' അല്ലെന്ന് രാഹുല്‍ ഈശ്വര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ പരാതി നല്‍കിയവര്‍ അതിജീവിതമാര്‍ അല്ലെന്ന് രാഹുല്‍ ഈശ്വര്‍
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ പരാതി നല്‍കിയവര്‍ 'അതിജീവിതമാര്‍' അല്ലെന്ന് രാഹുല്‍ ഈശ്വര്‍. കേസില്‍ നടന്ന കാര്യങ്ങള്‍ പരസ്പര സമ്മതത്തോടെയുള്ളതാണെന്ന് സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും തെളിഞ്ഞ സാഹചര്യത്തില്‍ അവരെ എങ്ങനെ അതിജീവിതമാരായി കാണാന്‍ കഴിയുമെന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ യഥാര്‍ഥ അതിജീവിതമാരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലിസിന്റെ നീക്കത്തെ അദ്ദേഹം വിമര്‍ശിച്ചു. ഈ കേസില്‍ നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചും പരാതിക്കാരിയെ അവഹേളിച്ചും സംസാരിച്ചതിന് രാഹുല്‍ ഈശ്വറിനെ 16 ദിവസത്തോളം ജയിലില്‍ അടച്ചിരുന്നു.

Next Story

RELATED STORIES

Share it