India

കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
X

ന്യൂഡല്‍ഹി: കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച രാത്രിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും പുനസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചതായും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചു.

അക്കൗണ്ട് പുനസ്ഥാപിക്കുന്നതുവരെ ഇതില്‍ വരുന്ന മെസേജുകള്‍ അവഗണിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഹാക്കിങ്ങിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഹാക്ക് ആയ ശേഷം വിവിധ തരത്തിലുള്ള അറിയിപ്പുകളാണ് ട്വിറ്റര്‍ പേജിലുടെ പുറത്തുവരുന്നത്. അതിനാലാണ് അക്കൗണ്ട് പുനസ്ഥാപിക്കുന്നതുവരെ പുതിയ ട്വീറ്റുകള്‍ അവഗണിക്കണമെന്ന് ഐഎംഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

Next Story

RELATED STORIES

Share it