ഹൈദരാബാദിലെ ട്രെയിനുകളുടെ കൂട്ടയിടി: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
റെയില്‍വേ സ്റ്റേഷനിലെ സിസിടിവി കാമറയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഹൈദരാബാദ്: കാച്ചികുഡെ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടത്തില്‍പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി കാമറയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സിഗ്നല്‍ സംവിധാനത്തിലുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
CCTV footage of the Mmts train collision in Kachiguda. pic.twitter.com/IMLO9Di53U
— Bala (@naartthigan) November 11, 2019
ഫലക്നുമയില്നിന്ന് സെക്കന്തരാബാദിലേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിന്‍ അതേ ട്രാക്കിലുണ്ടായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പ്ലാറ്റ്ഫോം രണ്ടിലേക്ക് എത്താന്‍ ലോക്കല്‍ ട്രെയ്നിന് സിഗ്നല്‍ നല്‍കിയതാണ് അപകടത്തിന് വഴിവെച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റിവരെ ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ട്രെയിനിലെ ലോക്കോ പൈലറ്റിനെ എന്ജിന് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
RELATED STORIES
ഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTനാറ്റോയില്‍ ചേരാനുള്ള തീരുമാനം: ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും;...
16 May 2022 6:22 PM GMTകുടുംബ വഴക്കിനിടെ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന് മരിച്ചു
16 May 2022 5:56 PM GMTതിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി റെയില്‍വേ ഉദ്യോഗസ്ഥന്റെ കാല് അറ്റു
16 May 2022 5:49 PM GMTനടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍; പിന്നാലെ...
16 May 2022 5:38 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMT