പേരു ചോദിച്ചു മുസ്‌ലിം യുവാവിനു ക്രൂരമര്‍ദനം
ഹൈദരാബാദ്: പേരു ചോദിക്കുകയും മുസ്‌ലിമാണെന്നു തിരിച്ചറിഞ്ഞതോടെ ക്രൂരമര്‍ദനിത്തിരയാക്കുകയും ചെയ്തതായി മുസ്‌ലിം യുവാവ്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഹൈദരാബാദിലെ ഗൗലിഗുജ കാമന്‍ പ്രദേശത്താണു സംഭവം.
മംഗള്‍ഹട്ടില്‍ നിന്നും ചരക്കു വാഹനവുമായി വരികയായിരുന്ന കിഷന്‍ബാഗ് സ്വദേശി നവാസ് എന്ന യുവാവാണ് മര്‍ദനത്തിനിരയായത്. മൂന്നു പേരാണ് തന്നെ മര്‍ദിച്ചതെന്നു നവാസ് വെളിപ്പെടുത്തി.
നവാസിനു സമീപത്തെത്തിയ അക്രമികള്‍ ആദ്യം പേരു ചോദിച്ചു. നവാസ് എന്നു മറുപടി നല്‍കിയതോടെ, ഇവനൊരു മുസ്‌ലിമാണെന്നു വിളിച്ചു പറഞ്ഞ അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നു നവാസ് പറഞ്ഞു. തന്റെ വാഹനവും അക്രമികള്‍ തകര്‍ത്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്‍തുടര്‍ന്നു ആക്രമിച്ചു. സംഭവം കണ്ടുനിന്ന പ്രദേശവാസികള്‍ ആരും ഇടപെട്ടില്ലെന്നും നവാസ് പറഞ്ഞു. പിന്നീട് സ്ഥലത്തെത്തിയ പോലിസാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
RELATED STORIES
പതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്‍ദ്ദനം; ഭിന്ന ശേഷിക്കാരനായ...
21 May 2022 6:36 AM GMTകുരങ്ങു പനി കൂടുതല്‍ രാജ്യങ്ങളിലേക്ക്;അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യ ...
21 May 2022 5:37 AM GMTഇന്ധന ക്ഷാമം;ശ്രീലങ്കയില്‍ സ്കൂളുകള്‍ അടച്ചു
21 May 2022 4:26 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാക്കും
21 May 2022 3:20 AM GMTദുരൂഹ സാഹചര്യത്തില്‍ പ്രവാസിയുടെ മരണം; ഏഴ് പേര് കസ്റ്റഡിയില്‍
21 May 2022 2:38 AM GMT