India

ബിഗ്‌ബോസിനെതിരേ ഗുരുതര ആരോപണവുമായി മാധ്യമപ്രവര്‍ത്തക

ബിഗ്‌ബോസിനെതിരേ ഗുരുതര ആരോപണവുമായി മാധ്യമപ്രവര്‍ത്തക
X
ഹൈദരാബാദ്: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിനെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി വനിതാ മാധ്യമ പ്രവര്‍ത്തക. ബിഗ് ബോസ് തെലുങ്കിന്റെ സംഘാടകര്‍ക്കെതിരെയാണ് അവതാരകയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ബിഗ് ബോസ് സംഘാടകരില്‍ നിന്ന് ഇവര്‍ക്ക് ഫോണ്‍ കോള്‍ വരികയായിരുന്നു. തുടര്‍ന്ന് റിയാലിറ്റി ഷോയുടെ മൂന്നാമത്തെ സീസണിലേക്ക് സെലക്റ്റായെന്ന് വിളിച്ച് പറഞ്ഞു. അതിനുശേഷം ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞടുക്കണമെങ്കില്‍ ബോസിനെ തൃപ്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. സംഭവത്തില്‍ ബിഗ് ബോസ്-നാല് സംഘാടകര്‍ക്കെതിരേ പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ജൂലൈ 21 മുതലാണ് ബിഗ് ബോസ് തെലുങ്കിന്റെ മൂന്നാമത്തെ സീസണ്‍ തുടങ്ങുന്നത്.



Next Story

RELATED STORIES

Share it