India

ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്റെ സഹോദരന്‍ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍

ആയുര്‍വേദ ഡോക്ടറായ രാംകുമാര്‍(81)അസുഖം ചികില്‍സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് ചികില്‍സയ്ക്കിടെ തന്നെ പീഡിപ്പിച്ചെന്ന് 25കാരി

ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്റെ സഹോദരന്‍ ലൈംഗികാതിക്രമ കേസില്‍ അറസ്റ്റില്‍
X

ഷിംല: യുവതിയെ പീഡിപ്പിച്ച കേസില്‍ ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന്‍ രാജീവ് ബിന്ദലിന്റെ മൂത്ത സഹോദരന്‍ രാംകുമാര്‍ ബിന്ദല്‍ അറസ്റ്റില്‍. ആയുര്‍വേദ ഡോക്ടറായ രാംകുമാര്‍(81)അസുഖം ചികില്‍സിച്ച് ഭേദമാക്കാമെന്ന് പറഞ്ഞ് തന്നെ പീഡിപ്പിച്ചതായാണ് 25 വയസുകാരിയുടെ ആരോപണം.

ഒക്ടോബര്‍ ഏഴിനാണ് രാംകുമാറിന്റെ അടുത്ത് യുവതി പരിശോധനയ്ക്കെത്തിയത്. യുവതിയുടെ കൈകളില്‍ അദ്ദേഹം സ്പര്‍ശിച്ചെന്നും ശേഷം ലൈംഗിക പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചുവെന്നും യുവതി പറയുന്നു. സ്ത്രീ തന്റെ അസുഖം വീശദീകരിച്ചപ്പോള്‍ നൂറു ശതമാനം സുഖപ്പെടുത്തുമെന്നായിരുന്നു രാംകുമാറിന്റെ ഉറപ്പ്. പരിശോധിക്കാനെന്ന വ്യാജേന പ്രതി യുവതിയെ ബലാംത്സംഗം ചെയ്യുകയായിരുന്നു. യുവതി എതിര്‍ക്കുകയും നിലവിളിക്കുകയും ചെയ്തതോടെ രാംകുമാര്‍ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് യുവതി പോലിസിനെ സമീപിച്ച് രാം കുമാറിനെതിരെ കേസ് ഫയല്‍ ചെയ്തു. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തുകയും കുറ്റകൃത്യം നടന്ന സ്ഥലം ഫൊറന്‍സിക് സംഘം അന്വേഷിക്കുകയും ചെയ്തു. വിഷയത്തില്‍ സമഗ്രമായും നിഷ്പക്ഷമായും അന്വേഷണം നടത്തുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. സാങ്കേതിക തെളിവുകള്‍ വിശകലനം ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it