ബിജെപി സ്ഥാനാര്‍ഥി ഹേമമാലിനിയുടെ ആസ്തി 101 കോടി; അഞ്ച് വര്‍ഷത്തെ വര്‍ധന 35 കോടി
മധുര ലോക്സഭാ സീറ്റിലേക്കാണ് ഹേമ മാലിനി മത്സരിക്കുന്നത്. മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് ഹേമ മാലിനി.
BY MTP27 March 2019 4:07 AM GMT

X
MTP27 March 2019 4:07 AM GMT
മധുര: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി മല്‍സരിക്കുന്ന മുന്‍ സിനിമാ നടി ഹേമമാലിനിയുടെ ആസ്തി 101 കോടി രൂപ. മധുര ലോക്സഭാ സീറ്റിലേക്കാണ് ഹേമ മാലിനി മത്സരിക്കുന്നത്. മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് ഹേമ മാലിനി. തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ്മൂലപ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആസ്തിയില്‍ 34.6 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
2014ലെ തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ സത്യവാങ്മൂലത്തില്‍ നടിയുടെ ആസ്തിയായി കാണിച്ചിരിക്കുന്നത് 66 കോടി രൂപയാണ്. പുതിയ സത്യവാങ്മൂലത്തില്‍ ഇവരുടെ ഭര്‍ത്താവും നടനുമായ ധര്‍മേന്ദ്രസിങ് ദിയോളിന്റെ ആസ്തിയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 12.30 കോടി രൂപ വര്‍ധിച്ച് 123.85 കോടിയാണ് ധര്‍മേന്ദ്രസിങ്ങിന്റെ ആസ്തി. അതേസമയം ഹേമാമാലിനിക്ക് 6.75 കോടിയും ഭര്‍ത്താവ് ധര്‍മേന്ദ്ര സിങ്ങിന് 7.37 കോടിയും കടമുണ്ട്.
Next Story
RELATED STORIES
വിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്
24 May 2022 7:42 AM GMTമുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലിം മുന്നേറ്റത്തെ...
24 May 2022 7:24 AM GMTഞാന്‍ ഹിന്ദുവാണ്, വേണമെങ്കില്‍ ബീഫ് കഴിക്കും,എന്നെ ചോദ്യം ചെയ്യാന്‍...
24 May 2022 5:32 AM GMTജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMT