India

കനത്ത മഴയും മണ്ണിടിച്ചിലും; ഉഡുപ്പി ദേശീയാപാതയില്‍ ഭാരവാഹനങ്ങള്‍ക്ക് നിരോധനം

കനത്ത മഴയും മണ്ണിടിച്ചിലും; ഉഡുപ്പി ദേശീയാപാതയില്‍ ഭാരവാഹനങ്ങള്‍ക്ക് നിരോധനം
X

ഉഡുപ്പി: ദേശീയ പാത 169A (തീര്‍ത്ഥഹള്ളിമാല്‍പെ റോഡ്) യിലെ അഗുംബെ ഘട്ട് ഭാഗത്ത് കനത്ത മഴയും മണ്ണിടിച്ചില്‍ സാധ്യതയും കണക്കിലെടുത്ത് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 30 വരെ ഉഡുപ്പി ജില്ലാ ഭരണകൂടം ഘാട്ട് റോഡിലൂടെയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചു. പൊതുജന സുരക്ഷയ്ക്കായി 1988 ലെ സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 115, 1989 ലെ കര്‍ണാടക മോട്ടോര്‍ വാഹന ചട്ടങ്ങളിലെ സെക്ഷന്‍ 221(എ)(2), (5) എന്നിവ പ്രകാരം ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്ട്രേറ്റുമായ ഡോ. കെ വിദ്യാകുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കാലയളവില്‍ അഗുംബെ ഘട്ടിയില്‍ ലഘുവാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഉഡുപ്പിയില്‍ നിന്ന് തീര്‍ത്ഥഹള്ളിയിലേക്ക് പോകുന്ന ഭാരമേറിയ വാഹനങ്ങള്‍ ബദലായി ഉഡുപ്പി കുന്ദാപൂര്‍ സിദ്ധപുരമസ്തിക്കാട്ടെ തീര്‍ത്ഥഹള്ളി റൂട്ട് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.






Next Story

RELATED STORIES

Share it