India

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; പത്തൊമ്പതുകാരന്‍ മരിച്ചു

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; പത്തൊമ്പതുകാരന്‍ മരിച്ചു
X

ഗാസിയാബാദ്: ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പത്തൊമ്പതുകാരന് ദാരുണാന്ത്യം. ഗാസിയാബാദിലെ ഖോദയില്‍ നിന്നുള്ള സിദ്ധാര്‍ഥ് കുമാര്‍ സിങ് ആണ് അന്തരിച്ചത്. ശനിയാഴ്ച്ച ട്രെഡ്മില്ലില്‍ പരിശീലിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വര്‍ക്കൗട്ടിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ട്രെഡ്മില്ലില്‍ നടക്കുന്നതിനിടെ ബാലന്‍സ് നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുന്നതാണ് വീഡിയോയില്‍ കാണുന്നത്. ജിമ്മിലുള്ള മറ്റുരണ്ടുപേര്‍ ഉടന്‍തന്നെ സിദ്ധാര്‍ഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നോയിഡയില്‍ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായ സിദ്ധാര്‍ഥ് മാതാപിതാക്കളുടെ ഏകമകനാണ്.

ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ സിദ്ധാര്‍ഥ് മരണപ്പെട്ടിരുന്നുവെന്ന് ഇന്ദിരാപുരം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സ്വതന്ത്ര ദേവ് പറഞ്ഞു. പ്രഥമദൃഷ്ട്യാ സംഭവത്തിനു പിന്നില്‍ ഹൃദയാഘാതം ആണെന്നാണ് കരുതുന്നതെന്ന് യുവാവിനെ ചികിത്സിച്ച ഡോ.ആര്‍.എന്‍ സിങ് പറഞ്ഞു.

സമാനമായ ഹൃദയാഘാതമരണങ്ങള്‍ അടുത്തിടെയായി വര്‍ധിച്ചുവരികയാണ്. ബാഡ്മിന്റണ്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മുപ്പത്തിയെട്ടുകാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചത് വാര്‍ത്തയായിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള ശ്യാംയാദവ് ആണ് മരിച്ചത്. ഫെബ്രുവരി 20ന് ഹല്‍ദി സെറിമണിയില്‍ പങ്കെടുക്കുകയായിരുന്ന ഹൈദരാബാദ് സ്വദേശിയും കുഴഞ്ഞുവീണ് മരിച്ചത് വാര്‍ത്തയായിരുന്നു. ഫെബ്രുവരി 23ന് ഹൈദരാബാദിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഇരുപത്തിനാലുകാരന്‍ മരിച്ചിരുന്നു.





Next Story

RELATED STORIES

Share it