India

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു

പുനലൂര്‍ സ്വദേശി ബിസ്മി സ്‌കറിയ (22) ആണ് മരിച്ചത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ നഴ്‌സായിരുന്നു ബിസ്മി. മെയ് 28നാണ് ബിസ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു
X

ന്യൂഡല്‍ഹി: കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്‌സ് മരിച്ചു. പുനലൂര്‍ സ്വദേശി ബിസ്മി സ്‌കറിയ (22) ആണ് മരിച്ചത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ നഴ്‌സായിരുന്നു ബിസ്മി. മെയ് 28നാണ് ബിസ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തന്റെ മുറിക്കുള്ളില്‍ തൂങ്ങിമരിക്കാനാണ് ബിസ്മി ശ്രമിച്ചത്. അതീവഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നഴ്‌സ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവന്‍ നിലനിര്‍ത്തിയത്.

കഴിഞ്ഞ ദിവസം ജലദോഷത്തിന്റെ ലക്ഷണങ്ങളുണ്ടായതിനെത്തുടര്‍ന്നാണ് നഴ്‌സിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടര്‍ന്ന് ഫലം പോസിറ്റീവാണെന്ന് വ്യക്തമായതോടെ തൊട്ടടുത്തുള്ള താമസസ്ഥലത്തേക്ക് പോവുകയും മുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഉച്ചയായിട്ടും ബിസ്മിയെ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് റൂമില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it